ന്യൂഡിൽസ് രുചി ഇഷ്ടപ്പെടുന്നവർക്ക് വ്യത്യസ്തമായൊരു രുചിയനുഭവമാണ് അമേരിക്കൻ ചോപ്സി. ചൈനീസ് – ഇറ്റാലിയൻ രുചിഭേദങ്ങൾ നിറഞ്ഞ വിഭവമാണിത്. വറുത്തെടുത്ത ന്യൂഡിൽസും പച്ചക്കറികളും നിറഞ്ഞ ചോപ്സി, ബുൾസ് ഐ ഏറ്റവും മുകളിൽ വച്ച് അലങ്കരിച്ചെടുക്കാം.
എഗ് ന്യൂഡിൽസ് – 300 ഗ്രാം
ഗ്രീൻ ബെൽപെപ്പർ – 1
റെഡ് ബെൽപെപ്പർ – 1
യെല്ലോ ബെൽപെപ്പർ – 1
വെളുത്തുള്ളി – 1
സവോള – 1
കാരറ്റ് – 1
ഗ്രീൻ ബീൻസ് – 1 കപ്പ്
കാബേജ് – 1
മുളപ്പിച്ച പയർ – 50 ഗ്രാം
സെലറി – 1 പിടി
ടുമാറ്റോ കെച്ചപ്പ് – 3 ടീസ്പൂൺ
ഹോട്ട് സോസ് – 2 ടീസ്പൂൺ
സോയ സോസ് – 1 ടേബിൾ സ്പൂൺ
മുട്ട – 1
ചിക്കൻ സ്റ്റോക്ക് – ആവശ്യത്തിന്
കോൺ സ്റ്റാർച്ച് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് – ആവശ്യത്തിന്
പാചക രീതി
വേവിച്ചു വെച്ചിരിക്കുന്ന 250 ഗ്രാം ന്യൂഡിൽസ് തിളച്ച എണ്ണയിൽ നന്നായി വറുത്ത് കോരുക. മറ്റൊരു പാനിൽ അല്പം എണ്ണയൊഴിച്ച് ചെറുതായരിഞ്ഞ ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി, ഒരു സവോള അരിഞ്ഞത്, ഒരു കപ്പ് കാരറ്റ് നീളത്തിലരിഞ്ഞത്, ഒരു കപ്പ് ഗ്രീൻപീസ്, ചെറുതായരിഞ്ഞ രണ്ടു ടേബിൾ സ്്പൂൺ സെലറി, പച്ച ബെൽ പെപ്പറും ചുവന്ന ബെൽ പെപ്പറും നീളത്തിലരിഞ്ഞത് ഒരു കപ്പും ചേർത്ത്നന്നായി വഴറ്റുക. ഇതിലേക്ക് യെല്ലോ ബെൽ പെപ്പറും മൂന്ന് ടീസ്്പൂൺ ടൊമാറ്റോ കെച്ചപ്പ്, രണ്ട ് ടീസ്്പൂൺ ഹോട്ട് സോസ്്, ഒരു ടേബിൾ സ്്പൂൺ സോയ സോസ്്, അൽപം ചിക്കൻ സ്റ്റോക്കും ഒഴിച്ച് നന്നായി യോജിപ്പിക്കുക. അതിലേക്ക് നീളത്തിലരിഞ്ഞ ഒരു കപ്പ് കാബേജ്, ഒരു കപ്പ് ബീൻ സ്്പ്രൌട്ട്, ഒരു കപ്പ് വേവിച്ച ന്യൂഡിൽസ്് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കുറച്ചു കൂടി ചിക്കൻ സ്റ്റോക്ക് ഒഴിച്ച് ഒരു ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത ശേഷം ഇളക്കി മാറ്റിവെക്കുക. നേരത്തേ വറുത്തു വെച്ചിരിക്കുന്ന ന്യൂഡിൽസിന് മുകളിൽ രണ്ടാമത്് തയ്യാറാക്കിയ മിശ്രിതം ഒഴിച്ച ശേഷം ഒരു ബുൾസ്് ഐ തയ്യാറാക്കി ഇതിന്് മുകളിൽ വെച്ച് ചൂടോടെ വിളമ്പാം.