ചില്ലി ചിക്കൻ പോലെ നല്ല കളർഫുള്ളായ വിഭവമാണ് ഡ്രാഗൺ ചിക്കൻ. ഫ്രൈഡ് റൈസിനൊപ്പം അൽപം ഡ്രാഗൺ ചിക്കൻ ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട. വളരെ സിംപിളായും രുചികരമായും തയാറാക്കാവുന്നൊരു അടിപൊളി വിഭവമാണിത്. ചൈനീസ് റെസ്റ്റൊറന്റുകളിലെ ട്രെൻഡിങ് വിഭവമാണ് ഡ്രാഗൺ ചിക്കൻ.
ചേരുവകൾ
ചിക്കൻ നീളത്തിൽ മുറിച്ചത് – 250 ഗ്രാം
ജിഞ്ചർ ഗാർലിക്് പേസ്റ്റ്് – ഒരു ടേബിൾ സ്പൂൺ
റെഡ് ചില്ലി പേസ്റ്റ്് – ഒരു ടേബിൾ സ്്പൂൺ
സോയ സോസ് – ഒരു ടേബിൾ സ്പൂൺ
മുട്ട – 1
ഉപ്പ്് – ഒരു ടീസ്പൂൺ
കുരുമുളകുപൊടി – ആവശ്യത്തിന്്
കോൺഫ്ളോർ – ഒരു കപ്പ്്
മൈദ – ഒരു കപ്പ്്
അരിഞ്ഞ വെളുത്തുള്ളി – ഒരു ടേബിൾ സ്പൂൺ
ചെറുതായരിഞ്ഞ ഇഞ്ചി – ഒരു ടേബിൾ സ്്പൂൺ
സവാള –2
വറ്റൽ മുളക്് – 4
റെഡ് പെപ്പർ – 1
ഗ്രീൻ പെപ്പർ – 1
അണ്ടിപ്പരിപ്പ് – 50 ഗ്രാം
റെഡ് ചില്ലി പേസ്റ്റ് – ഒരു ടീസ്പൂൺ
ടൊമാറ്റോ കെച്ചപ്പ് – ഒരു ടേബിൾ സ്പൂൺ
തേൻ – ഒരു ടീസ്പൂൺ
ഉപ്പ്് – ഒരു ടീസ്പൂൺ
കുരുമുളകു പൊടി – ആവശ്യത്തിന്
സ്പ്രിംഗ് ഒനിയൻ– അരക്കപ്പ്്
മല്ലിയില – കുറച്ച്്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ 250 ഗ്രാം ചിക്കൻ നീളത്തിൽ മുറിച്ചെടുത്തത്, ഒരു ടേബിൾ സ്്പൂൺ ജിഞ്ചർ ഗാർലിക്് പേസ്റ്റ്്, ഒരു ടേബിൾ സ്്പൂൺ റെഡ് ചില്ലി പേസ്റ്റ്്, ഒരു ടേബിൾ സ്പൂൺ സോയ സോസ്, ഒരു മുട്ട, ഒരു ടീസ്പൂൺ ഉപ്പ്്, ആവശ്യത്തിന്് കുരുമുളകുപൊടി, ഒരു കപ്പ്് കോൺ ഫ്ളോർ, ഒരു കപ്പ്് മൈദ എന്നിവ ചേർത്ത്് നന്നായി ഇളക്കിയെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി ഈ ചിക്കൻ ഡീപ്പ്് ഫ്രൈ ചെയ്തെടുക്കുക. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി ഒരു ടേബിൾ സ്പൂൺ അരിഞ്ഞ വെളുത്തുള്ളി, ഒരു ടേബിൾ സ്പൂൺ ചെറുതായരിഞ്ഞ ഇഞ്ചി, 2 സവാള കഷണങ്ങളാക്കിയത്, നാലു വറ്റൽ മുളക്് എന്നിവയിട്ട്് വഴറ്റുക. അതിലേക്ക്് ഓരോ റെഡ് പെപ്പറും ഗ്രീൻ പെപ്പറും 50 ഗ്രാം അണ്ട ിപ്പരിപ്പ്്, ഒരു ടീസ്പൂൺ റെഡ്് ചില്ലി പേസ്റ്റ്്, ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ്്, ഒരു ടീസ്്പൂൺ തേൻ, ഒരു ടീസ്്പൂൺ ഉപ്പ്്, ആവശ്യത്തിന്് കുരുമുളകു പൊടി എന്നിവ ചേർത്ത്് വഴറ്റുക. ഇതിലേക്ക്് അൽപം വെള്ളമൊഴിച്ച്് ഇളക്കിയതിനു ശേഷം വറുത്തു വെച്ചിരിക്കുന്ന ചിക്കൻ ചേർത്ത്് ഇളക്കി യോജിപ്പിക്കുക. ഇതിനു മുകളിൽ അരക്കപ്പ്് സ്്പ്രിംഗ്് ഒനിയൻ, കുറച്ച്് മല്ലിയില എന്നിവ കൂടി ചേർത്തിളക്കി ചൂടോടെ വിളമ്പാം.