ഊണിന് അൽപം തായ് സ്പെഷൽ ഫ്രൈഡ് റൈസായലോ? എളുപ്പത്തിൽ രുചികരമായി തയാറാക്കാം. ഫ്രൈഡ് റൈസുകളിൽ വ്യത്യസ്തതയുള്ളതാണി വിഭവം ചിക്കൻ, ചെമ്മീൻ, ഞണ്ട്, മുട്ട, സോയസോസ്, ഫിഷ് സോസ്... രുചിക്കൂട്ടുകളുടെ പെരുമഴയാണ് ഈ റെസിപ്പിയിൽ.
ചേരുവകൾ
അരി – 300 ഗ്രാം
ചെമ്മീൻ – 200 ഗ്രാം
ഉണക്കമുളക് പൊടിച്ചത് – 1 ടീസ്പൂൺ
സോയ സോസ് – 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി – 1
ചുവന്ന മുളക് – 2
വൈറ്റ് ഒനിയൻ – 1
മുട്ട – 1
ഫിഷ് സോസ് – 1 ടേബിൾ സ്പൂൺ
സ്പ്രിങ് ഒനിയൻ – 1
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കുരുമുളകുപൊടി – ആവശ്യത്തിന്
തയാറാക്കുന്ന വിധം
തിളച്ച വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ഉപ്പിട്ട്് 300 ഗ്രാം ലോംഗ് ഗ്രെയിൻ അരി പാതി വേവിച്ചെടുക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച്് ഒരു ടീസ്പൂൺ ചതച്ച വറ്റൽ മുളക്് ഇട്ട്് ചൂടാക്കി നേരത്തേ വേവിച്ച അരി ചേർത്ത്് ഇളക്കുക. ഇതിലേക്ക്് ഒരു ടേബിൾ സ്പൂൺ സോയ സോസ് ഒഴിച്ച്് ഇളക്കി മാറ്റിവെയ്ക്കുക. മറ്റൊരു പാനിൽ എണ്ണയൊഴിച്ച്് ഒരു ടേബിൾ സ്പൂൺ ചെറുതായി അരിഞ്ഞ വെളുത്തുള്ളി, 200 ഗ്രാം ചെമ്മീൻ, അരിഞ്ഞ ചുവന്ന മുളക് 2 എണ്ണം, ചെറുതായി അരിഞ്ഞ ഒരു വൈറ്റ്് ഒനിയൻ, ഒരു ടീസ്പൂൺ ഉപ്പ്് എന്നിവ ചേർത്ത്് നന്നായി വഴറ്റുക.
നേരത്തേ തയാറാക്കിയ റൈസ് ഇതിലേക്ക്് ചേർത്ത്് അതിലേക്ക്് ഒരു കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. ഒരു ടേബിൾ സ്പൂൺ ഫിഷ്് സോസ് ഇതിലേക്കു ചേർക്കുക. ഒരു പിടി സ്പ്രിംഗ് ഒനിയനും ആവശ്യത്തിന്് കുരുമുളകു പൊടിയും ഇട്ടിളക്കി വേവിച്ച്് ചൂടോടെ വിളമ്പാം.