അഗ്രഹാരത്തിലെ ഇരുപുളി, സാമ്പാറിനും മോരുകറിക്കും പകരം ഒരുക്കാം
സാമ്പാറിനു പകരം തയാറാക്കാവുന്ന ഒഴിച്ചു കറിയാണിത്, അഗ്രഹാരങ്ങളിൽ സാധാരണയായി തയാറാക്കുന്ന വിഭവമാണിത്. ചേരുവകൾ കുമ്പളങ്ങ വെള്ളരിക്ക കായ മുരിങ്ങക്ക വെളിച്ചെണ്ണ വെള്ളം ഉപ്പ് മഞ്ഞൾപ്പൊടി വറ്റൽ മുളക് പിരിയൻ

സാമ്പാറിനു പകരം തയാറാക്കാവുന്ന ഒഴിച്ചു കറി, അഗ്രഹാരങ്ങളിൽ സാധാരണയായി തയാറാക്കുന്ന വിഭവമാണിത്.
ചേരുവകൾ
- കുമ്പളങ്ങ
- വെള്ളരിക്ക
- കായ
- മുരിങ്ങക്ക
- വെളിച്ചെണ്ണ
- വെള്ളം
- ഉപ്പ്
- മഞ്ഞൾപ്പൊടി
- വറ്റൽ മുളക്
- പിരിയൻ മുളക്
- ഉലുവ
- പുഴുക്കലരി
താളിക്കാനായി
- വെളിച്ചെണ്ണ
- കടുക്
- ഉലുവ
- കറിവേപ്പില
തയാറാക്കുന്ന വിധം
ഒരു കല്‍ചട്ടിയിൽ കഷ്ണങ്ങളാക്കിയ കുമ്പളങ്ങയും വെള്ളരിക്കയും കായയും മുരിങ്ങക്കയും ആവശ്യത്തിന് വെള്ളവും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് 15 മിനിറ്റ് വേവിക്കുക. കഷ്ണങ്ങൾ ഒരുപാട് വെന്ത് ഉടഞ്ഞു പോകാതെ ശ്രദ്ധിക്കുക. കഷ്ണങ്ങൾ വെന്തതിനു ശേഷം അൽപം വാളൻ പുളി പിഴിഞ്ഞതു ഇതിലേക്കു ചേർക്കുക. പുളി ചേർത്തശേഷം ഇത് നന്നായൊന്നു തിളക്കണം.
അതിനു ശേഷം ഒരു ഫ്രൈയിങ് പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് മൂന്ന് വറ്റൽ മുളകും രണ്ട് പിരിയൻ മുളകും കുറച്ച് ഉലുവയും ചേർത്ത് ഒന്നു മൂപ്പിച്ചെടുക്കുക. മൂപ്പിച്ചെടുത്ത മുളകും ഉലുവയും മറ്റൊരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് രണ്ടര സ്പൂൺ പുഴുക്കലരിയും ഒരു പിടി തേങ്ങ ചിരകിയതും കൂടി ചേർത്ത് ഒരു മിക്സിയിൽ അല്പം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ അരപ്പ് വെന്തിരിക്കുന്ന കഷ്ണങ്ങളിലേക്ക് ചേർത്തിളക്കി ഒന്നു തിളപ്പിക്കുക. അതിനു ശേഷം ഉടച്ചു വച്ചിരിക്കുന്ന മോര് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ഒരു പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടായ ശേഷം കടുകും ഉലുവയും കറിവേപ്പിലയും ചേർത്ത് താളിച്ച് കറിയിലേക്ക് ചേർക്കുക. ഇരുപുളി റെഡി.
English Summary : Iru Puli Kuzhambu is one of the traditional kuzhambu in Tamil Nadu.