മൊരിഞ്ഞ പൊറോട്ട, ചൂട് പുട്ട്, നൂല് പോലെ ഇതളുകളുള്ള ഇടിയപ്പം, ആവി പറക്കുന്ന വെള്ളയപ്പം എന്നിവയോടൊപ്പം തേങ്ങാ പാലിൽ വെന്ത് കുറുകിയ താറാവ് കറി കഴിക്കണം, ആരും രുചി കൊണ്ടു വിരൽ കടിക്കുന്ന അസാധ്യകോമ്പിനേഷന്‍...Nadan Tharavu Curry, Chef Suresh Pillai, Kerala Nadan Recipe

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊരിഞ്ഞ പൊറോട്ട, ചൂട് പുട്ട്, നൂല് പോലെ ഇതളുകളുള്ള  ഇടിയപ്പം, ആവി പറക്കുന്ന വെള്ളയപ്പം  എന്നിവയോടൊപ്പം  തേങ്ങാ പാലിൽ വെന്ത് കുറുകിയ  താറാവ് കറി (Nadan Tharavu Curry) കഴിക്കണം, ആരും രുചി കൊണ്ടു വിരൽ കടിക്കുന്ന  അസാധ്യകോമ്പിനേഷന്‍. 

കേരള താറാവ് കറി

ADVERTISEMENT

ചേരുവകൾ

മുഴുവൻ താറാവ് – 2 എണ്ണം

തൊലിയോടെയോ അല്ലാതെയോ കറി കഷണങ്ങളാക്കി കഴുകിവൃത്തിയാക്കി വയ്ക്കുക. 

തേങ്ങ ചിരകിയത് – 2 (ഒന്നും രണ്ടും മൂന്നും തേങ്ങാപാൽ ഉണ്ടാക്കുക)

ADVERTISEMENT

സവാള അരിഞ്ഞത് – 4

ചെറിയുള്ളി അരിഞ്ഞത്– 300 ഗ്രാം

പച്ചമുളക് – 6

വെളുത്തുള്ളി ചതച്ചത് – 50 ഗ്രാം

ADVERTISEMENT

ഇഞ്ചി ചതച്ചത്– 50 ഗ്രാം

വെളിച്ചെണ്ണ – 50 മില്ലി

പെരുംജീരകം– 10 ഗ്രാം

മഞ്ഞൾപൊടി – 10 ഗ്രാം

മല്ലിപ്പൊടി – 50 ഗ്രാം

ഉപ്പ് – പാകത്തിന്

കറിവേപ്പില – കുറച്ച് 

പച്ച ഏലയ്ക്ക ചതച്ചത് – 6 എണ്ണം

കുരുമുളക് ചോളം ചതച്ചത് – 40 ഗ്രാം

(നിങ്ങളുടെ മസാലയുടെ അളവ്അനുസരിച്ച്)

ഗരം മസാല – 8 ഗ്രാം

തായാറാക്കുന്ന വിധ

ഒരു കട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കുക. പെരുംജീരകം, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ 3 മിനിറ്റ് വഴറ്റുക. അതിലേക്ക് സവാള, ചെറിയുള്ളി എന്നിവ ചേർത്ത് 10 മിനിറ്റ് വഴറ്റുക. മഞ്ഞൾപൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് രണ്ടു മിനിറ്റ് വഴറ്റുക. വൃത്തിയാക്കിയ താറാവിറച്ചി േചർത്ത് 5 മിനിറ്റ് വഴറ്റുക. അതിലേക്ക് മൂന്നാം പാലും രണ്ടാം പാലും േചർത്ത് തിളപ്പിക്കണം. 

വെള്ളം ചേർക്കാതെ പൂർണമായും തേങ്ങാപാലിലാണ് ഈ കറിയുണ്ടാക്കുന്നത്. പിന്നീട് ചതച്ച പച്ച ഏലയ്ക്ക, കുരുമുളക്, ഗരംമസാല, കറിവേപ്പില എന്നിവ ചേർക്കുക. അതിലേക്ക് ഒന്നാം പാൽ ചേർക്കുക. പിന്നീട് തീ അണച്ച് അര മണിക്കൂർ വയ്ക്കണം.  കേരള പൊറോട്ട, പുട്ട്, ഇടിയപ്പം, വെള്ളയപ്പം എന്നിവയോടൊപ്പം ഈ താറാവ് കറി അസാധ്യ കോമ്പിനേഷനാണ്.  

Content Summary : Kerala Duck Curry (Nadan Tharavu Curry) Recipe by Chef Suresh Pillai