രുചിച്ചറിയാം ഗോതമ്പ് പ്രഥമൻ, പായസ രുചിയുമായി ലക്ഷ്മി നായർ
ഓട്ടുരുളിയിൽ തേങ്ങാപ്പാലും ശർക്കരയും ഗോതമ്പും ചേർന്നൊരുക്കുന്ന പായസമധുരം നാവിൽ രുചിമേളമൊരുക്കും. ചേരുവകൾ ചെറുപരിപ്പ് – 50 ഗ്രാം നുറുക്കു ഗോതമ്പ് – 200 ഗ്രാം ശർക്കര– 3/4 കിലോ വെള്ളം – 1/4 - 1/2 കപ്പ് വെള്ളം – 5 കപ്പ് ചൗവ്വരി – 50 ഗ്രാം നെയ്യ് – 100 ഗ്രാം തേങ്ങാപ്പാൽ മൂന്നാം പാൽ – 2

ഓട്ടുരുളിയിൽ തേങ്ങാപ്പാലും ശർക്കരയും ഗോതമ്പും ചേർന്നൊരുക്കുന്ന പായസമധുരം നാവിൽ രുചിമേളമൊരുക്കും.
ചേരുവകൾ
- ചെറുപരിപ്പ് – 50 ഗ്രാം
- നുറുക്കു ഗോതമ്പ് – 200 ഗ്രാം
- ശർക്കര– 3/4 കിലോ
- വെള്ളം – 1/4 - 1/2 കപ്പ്
- വെള്ളം – 5 കപ്പ്
- ചൗവ്വരി – 50 ഗ്രാം
- നെയ്യ് – 100 ഗ്രാം
- തേങ്ങാപ്പാൽ
- മൂന്നാം പാൽ – 2 കപ്പ്
- രണ്ടാം പാൽ – 2 കപ്പ്
- ഒന്നാം പാൽ – 1 1/2 കപ്പ്
- ഏലയ്ക്ക പൊടിച്ചത് – 3/4 ടീ സ്പൂൺ
- നെയ്യ് – 2 ടേബിൾ സ്പൂൺ
- അണ്ടിപ്പരിപ്പ് & ഉണക്കമുന്തിരി – 25 ഗ്രാം
തയാറാക്കുന്ന വിധം
സ്റ്റൗ കത്തിച്ച് ഒരു ചീനച്ചട്ടിയിൽ ചെറുപരിപ്പും നുറുക്കു ഗോതമ്പും വേവ്വേറെ വീതം പാകത്തിന് വറുത്തെടുക്കുക. ശേഷം മുക്കാൽ കിലോ ശർക്കര അൽപം വെള്ളം ഒഴിച്ച് ഉരുക്കിയെടുക്കുക. ശർക്കര ഉരുകുന്ന സമയം കൊണ്ട് വറുത്തു വച്ചിരിക്കുന്ന ചെറുപരിപ്പും നുറുക്കു ഗോതമ്പും കഴുകി ഒരു കുക്കറിൽ 5 കപ്പ് വെള്ളം കൂടി ചേർത്ത് 5 വിസിൽ വരെ വേവിക്കുക (ആദ്യത്തെ ഒരു വിസിൽ ഫുൾ ഫ്ലേമിലും ബാക്കി 4 വിസില്‍ തീ കുറച്ചും വേവിക്കുക). ശേഷം ഒരു ഉരുളി വച്ച് അതിൽ ഉരുക്കിയ ശർക്കര ഒഴിച്ച് അതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ചെറുപരിപ്പും ഗോതമ്പും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതൊന്നു വെള്ളം വറ്റി വരുന്ന സമയത്ത് 50 ഗ്രാം ചൗവ്വരി കൂടി ചേർക്കുക.
ഈ സമയത്ത് കൈയെടുക്കാതെ ഇളക്കണം. ശേഷം തീ കുറച്ച് ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുത്താൽ മതിയാകും. ഇനി ഇതിലേക്ക് 100 ഗ്രാം നെയ്യ് ചേർക്കുക. പായസം പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പാകമാകുമ്പോൾ അല്‍പം നെയ്യ് കൂടി ചേർത്ത് നന്നായി ഇളക്കുക. ശേഷം മൂന്നാം പാൽ (രണ്ട് കപ്പ്) ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മീഡിയം ഫ്ലേമിൽ ഒന്നു തിളച്ച് കുറുകി വരുമ്പോൾ രണ്ട് കപ്പ് രണ്ടാം പാൽ ചേർത്തു യോജിപ്പിക്കുക.
ഇതും ചെറിയ തീയിൽ തിളച്ച് കുറുകി വരണം ഈ സമയം ചൗവ്വരിയും പാകത്തിന് വെന്തിട്ടുണ്ടാകും. ഇനി ഇതിലേക്ക് ഒന്നാം പാൽ (ഒന്നര കപ്പ്) ചേർത്തു നന്നായി ഇളക്കുക. ഇതൊന്നു ചൂടായി വരുമ്പോൾ മുക്കാൽ ടീസ്പൂൺ ഏലയ്ക്ക പൊടിച്ചത് ചേർത്ത് ഇളക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പും ഉണക്കമുന്തിയും നെയ്യിൽ വറുത്ത് ചേർക്കുക. ശേഷം ഒന്നിളക്കി കൊടുക്കുക. ഈസി ഗോതമ്പ് പ്രഥമൻ റെഡി.
ടിപ്സ്
ചൗവ്വരി നെയ്യിൽ വറുത്തു ചേർത്താൽ പെട്ടെന്ന് വെന്തു കിട്ടും.
English Summary : Gothambu prathaman video by Lekshmi Nair.