നമ്മൾ മലയാളികളുടെ തീൻമേശയിലെ ഇഷ്ടവിഭവങ്ങളിലൊന്നാണ് മൽസ്യം. എന്നാൽ ഇപ്പോൾ നമുക്ക് കിട്ടുന്ന മീൻ എല്ലാം തന്നെയും പഴക്കമുള്ളതാണെന്നതാണ് വാസ്തവം. മൽസ്യം ചീഞ്ഞു പോകാതിരിക്കാൻ ഫോർമാലിൻ വരെ ചേർത്താണ് വിപണിയിലെത്തുന്നതെന്നു പലപ്പോഴും വാർത്തകളിൽ കാണാവുന്നതാണ്. ഇങ്ങനെയുള്ള മത്സ്യങ്ങൾ വിൽക്കാൻ സമ്മതിക്കാതെ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മൾ മലയാളികളുടെ തീൻമേശയിലെ ഇഷ്ടവിഭവങ്ങളിലൊന്നാണ് മൽസ്യം. എന്നാൽ ഇപ്പോൾ നമുക്ക് കിട്ടുന്ന മീൻ എല്ലാം തന്നെയും പഴക്കമുള്ളതാണെന്നതാണ് വാസ്തവം. മൽസ്യം ചീഞ്ഞു പോകാതിരിക്കാൻ ഫോർമാലിൻ വരെ ചേർത്താണ് വിപണിയിലെത്തുന്നതെന്നു പലപ്പോഴും വാർത്തകളിൽ കാണാവുന്നതാണ്. ഇങ്ങനെയുള്ള മത്സ്യങ്ങൾ വിൽക്കാൻ സമ്മതിക്കാതെ, നശിപ്പിച്ചു എന്നും കേൾക്കാറുണ്ട്. എന്നാൽ എത്രയൊക്കെ നശിപ്പിച്ചു എന്ന് പറഞ്ഞാലും വിപണിയിൽ പലപ്പോഴും ലഭിക്കുന്ന മൽസ്യങ്ങൾ പഴകിയതാകാനുള്ള സാധ്യതയുണ്ട്. മൽസ്യം പഴകിയതാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയുമെന്ന് പറയുകയാണ് ഈ വിഡിയോ. മൽസ്യമാർക്കറ്റിലെ ഒരു കച്ചവടക്കാരനാണ് വ്യത്യാസം എങ്ങനെ തിരിച്ചറിയാമെന്നു വിശദീകരിക്കുന്നത്. 

ADVERTISEMENT

ഇരുമീനുകളെ കയ്യിലെടുത്തു കൊണ്ടാണ് മൽസ്യം വിൽക്കുന്നയാൾ നല്ലതും പഴകിയതും എങ്ങനെ ആദ്യകാഴ്ചയിൽ തന്നെ കണ്ടുപിടിക്കാമെന്നു വിഡിയോയിലൂടെ പറയുന്നത്. മീനിന്റെ കണ്ണുകളാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നിറവ്യത്യാസം ഒന്നും തന്നെയില്ലാതെ വെളുത്ത നിറത്തിലുള്ള കണ്ണുകൾ പഴക്കമില്ലാത്ത മൽസ്യമാണെന്ന സൂചന നൽകുമ്പോൾ, പഴക്കമുള്ളതിന്റെ കണ്ണുകളിൽ ചുവന്നനിറം കലർന്നതായി കാണാവുന്നതാണ്. അതുപോലെ തന്നെ ചെതുമ്പൽ ഇല്ലാത്ത വലിയ മൽസ്യം വാങ്ങുമ്പോൾ പുറമെയുള്ള ചർമത്തിന് തിളക്കമുണ്ടോ എന്നതും നോക്കണം. നല്ല തിളക്കമുള്ള മൽസ്യം, ഫ്രഷ് ആണെന്ന് ആദ്യ കാഴ്ചയിൽ തന്നെ മനസിലാക്കാൻ സാധിക്കും. എന്നാൽ പഴക്കമുള്ളതിന്റെ പുറം ഭാഗത്തിനു തിളക്കം കുറവായിരിക്കും. മത്സ്യത്തിന്റെ ചെകിള പൊളിച്ചു നോക്കിയാലും പഴക്കമുള്ളതും അല്ലാത്തതും തിരിച്ചറിയാൻ സാധിക്കും. ഫ്രഷ് മീനിന്റെ ചെകിളയ്ക്ക് അടിഭാഗം നല്ലതു പോലെ ചുവന്നായിരിക്കും കാണപ്പെടുന്നത്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പഴക്കമില്ലാത്ത മീനുകൾ നോക്കി വാങ്ങാൻ കഴിയുമെന്നാണ് കച്ചവടക്കാരന്റെ ഭാഷ്യം.

ADVERTISEMENT

ഇനി മൽസ്യമാർക്കറ്റിലോ മീൻ വില്പനക്കാരുടെയോ അടുത്തെത്തുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചു മീൻ തിരഞ്ഞെടുക്കാം. വിഡിയോയ്ക്ക് താഴെയുള്ള ചില കമെന്റുകൾ പറയുന്നതുപോലെ, രണ്ടു മീനിനും ദിവസങ്ങളുടെ പഴക്കമുണ്ട്. എങ്കിലും തമ്മിൽ ഭേദം ഏതെന്നു നോക്കി, തിരഞ്ഞെടുക്കാൻ ഈ ട്രിക്കുകൾ കൂടി പരീക്ഷിച്ചാൽ മതി.

വിഡിയോ

ADVERTISEMENT

English Summary: How to Pick the Freshest Fish at Your Market