കരിമീൻ വാഴയിലയിൽ പൊള്ളിച്ചെടുക്കുന്നത് മിക്കവർക്കും പ്രിയമാണ്. അതുപോലെ തന്നെയാണ് കൂരി എന്ന മീൻ വച്ചുള്ള കറികളും.നല്ല മുളകരച്ച മീൻകറി ഉണ്ടെങ്കിൽ ചോറിനു മറ്റൊന്നും പിന്നെ വേണ്ട. രുചിയേറിയ വിഭവങ്ങൾ ആണെങ്കിലും ഇവ നല്ലതായി വൃത്തിയാക്കി എടുക്കുവാൻ പ്രയാസമാണ്. എന്നാൽ ചില ട്രിക്കുകൾ വഴി വളരെ എളുപ്പത്തിൽ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിമീൻ വാഴയിലയിൽ പൊള്ളിച്ചെടുക്കുന്നത് മിക്കവർക്കും പ്രിയമാണ്. അതുപോലെ തന്നെയാണ് കൂരി എന്ന മീൻ വച്ചുള്ള കറികളും.നല്ല മുളകരച്ച  മീൻകറി ഉണ്ടെങ്കിൽ ചോറിനു മറ്റൊന്നും പിന്നെ വേണ്ട. രുചിയേറിയ വിഭവങ്ങൾ ആണെങ്കിലും ഇവ നല്ലതായി വൃത്തിയാക്കി എടുക്കുവാൻ പ്രയാസമാണ്. എന്നാൽ ചില ട്രിക്കുകൾ വഴി വളരെ എളുപ്പത്തിൽ ഈ മീനുകളുടെ കറുപ്പും വഴുവഴുപ്പുമൊക്കെ മാറ്റി വെളുപ്പിച്ചെടുക്കം. എങ്ങനെയെന്ന് നോക്കാം.

കൂരിയും കരിമീനും ഇങ്ങനെ വൃത്തിയാക്കാം

ADVERTISEMENT

ആദ്യം പാത്രത്തിൽ വെള്ളം എടുക്കാം. അതിലേക്ക് 6 കഷ്ണം കുടംപുളി ചേർത്ത് നന്നായി മിക്സ് ചെയ്യണം. ശേഷം ഗ്യാസിൽ വച്ച് ചൂടാക്കണം. ചൂടുകൂടിപോകാതെ ശ്രദ്ധിക്കണം. ചട്ടിയിൽ എടുത്തു വച്ചിരിക്കുന്ന കൂരി മീനിലേക്ക് ഈ പുളിവെള്ളം ചെറു ചൂടോടെ ഒഴിക്കണം. ചൂടുകൂടിയാൽ മീൻ വെന്തുപോകും. മീൻ മുങ്ങി കിടക്കുന്നിടത്തോളം വെള്ളം വേണം. 10 മിനിറ്റ് നേരം വയ്ക്കണം. ശേഷം കത്രിക കൊണ്ട് മീനിന്റെ വശങ്ങളും വാലും കളയണം. സ്ക്രബർ കൊണ്ടോ കത്രിക ഉപയോഗിച്ചോ മീൻ ഉരച്ചെടുക്കാം. മിനിറ്റുകൾ കൊണ്ട് മീൻ വൃത്തിയാക്കി എടുക്കാം. കൂരിയുടെ വഴുവഴുപ്പും അഴക്കും മാറി തൂവെള്ള നിറത്തിലാകുന്നത് കാണാം. വളരെ എളുപ്പത്തിൽ തന്നെ കൂരി വൃത്തിയാക്കിയെടുക്കാൻ ഇങ്ങനെ പരീക്ഷിക്കാം.