ഹോസ്റ്റലില്‍ ഒക്കെ നില്‍ക്കുന്ന ആളുകള്‍ക്ക് വളരെ ഉപയോഗപ്രദമായ ഒന്നാണ് ഇലക്ട്രിക് കെറ്റില്‍. വെള്ളം വളരെപെട്ടെന്നു ചൂടാക്കാന്‍ കെറ്റില്‍ ഉപയോഗിക്കാം. ഇതില്‍ വെള്ളം മാത്രം ചൂടാക്കുന്നതിനാല്‍, വൃത്തിയാക്കേണ്ട ആവശ്യമില്ല എന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇത് ശരിയല്ല. കെറ്റിൽ വൃത്തിയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോസ്റ്റലില്‍ ഒക്കെ നില്‍ക്കുന്ന ആളുകള്‍ക്ക് വളരെ ഉപയോഗപ്രദമായ ഒന്നാണ് ഇലക്ട്രിക് കെറ്റില്‍. വെള്ളം വളരെപെട്ടെന്നു ചൂടാക്കാന്‍ കെറ്റില്‍ ഉപയോഗിക്കാം. ഇതില്‍ വെള്ളം മാത്രം ചൂടാക്കുന്നതിനാല്‍, വൃത്തിയാക്കേണ്ട ആവശ്യമില്ല എന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇത് ശരിയല്ല.

കെറ്റിൽ വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. പതിവായി കെറ്റിൽ വൃത്തിയാക്കുന്നില്ലെങ്കിൽ, താഴെയുള്ള ഉപരിതലത്തിൽ  വെളുത്ത നിറത്തിലുള്ള പാടുകള്‍ വരുന്നത് കാണാം. ഇതിനെ ലൈംസ്കെയിൽ (കാൽസ്യം കാർബണേറ്റ്) എന്ന് വിളിക്കുന്നു,  ജലം ബാഷ്പീകരിക്കപ്പെടുമ്പോൾ ഉപരിതലത്തിൽ അവശേഷിക്കുന്ന നിക്ഷേപമാണിത്. ഇത് കെറ്റിലിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് മാത്രമല്ല, വെള്ളത്തിന്‍റെ രുചിക്കും വ്യത്യാസം വരും. 

ADVERTISEMENT

വെറും വെള്ളം ഉപയോഗിച്ച് കഴുകിയാല്‍ ഈ പാടുകള്‍ പോകില്ല. ഇവ എങ്ങനെ കളയണം എന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ഇട്ടിരിക്കുകയാണ് ശശാങ്ക് അൽഷി എന്ന ഡിജിറ്റല്‍ ക്രിയേറ്റര്‍. 

Image Credit: Zhuravlev Andrey/Shutterstock

നാരങ്ങ ഉപയോഗിച്ചാണ് ഈ ഹാക്ക്. ആദ്യം തന്നെ നാരങ്ങ പിഴിഞ്ഞ് കെറ്റിലിലേക്ക് ഒഴിക്കുക. നാരങ്ങയുടെ തൊലിയും ഇതിലേക്ക് ഇടാം. എന്നിട്ട് അല്‍പ്പം വെള്ളമൊഴിച്ച ശേഷം കെറ്റില്‍ ഓണ്‍ ആക്കുക. വെള്ളം തിളപ്പിക്കുക. ഇങ്ങനെ ചെയ്‌താല്‍ ഉള്ളിലെ പാടുകള്‍ മുഴുവനും മാഞ്ഞുപോകുന്നത് കാണാം.

ADVERTISEMENT

ഈ വിഡിയോ ഇതുവരെ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു.

കെറ്റില്‍ വൃത്തിയാക്കാന്‍ ഇതല്ലാതെ വേറെയും വഴികളുണ്ട്. താഴെപ്പറയുന്ന വിദ്യകള്‍ കൂടി പരീക്ഷിക്കാം.

ADVERTISEMENT

1. കെറ്റിലിൽ 3/4 വെള്ളം നിറച്ച് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. ഈ വെള്ളം തിളപ്പിച്ച്, ഒരു മണിക്കൂര്‍ അനക്കാതെ വയ്ക്കുക. ശേഷം നന്നായി കഴുകിക്കളയുക.

2. കെറ്റിലിന്‍റെ പകുതിയോളം വെളുത്ത വിനാഗിരി ഒഴിച്ച്, വെള്ളം ഒഴിക്കുക. ഇത് തിളപ്പിക്കുക. ഈ വെള്ളം കളഞ്ഞ ശേഷം വിനാഗിരിയുടെ മണം പോകാന്‍ ഒരു തവണ കൂടി വെള്ളം ഒഴിച്ച് തിളപ്പിച്ച് നന്നായി കഴുകുക. കറയും മണവും പോകും.

English Summary:

Quick and Easy Ways to Remove Kettle Stains