കഞ്ഞികുടിച്ചാൽ എളുപ്പത്തിൽ ദഹനം നടക്കും. പോഷകസമ്പുഷ്ടമായ ആഹാരമാണ് കഞ്ഞി. കഞ്ഞി തയാറാക്കുമ്പോൾ അരിയുടെ നാലിരട്ടി വെള്ളം ചേർക്കണം എന്നതാണ് കണക്ക്. ചില കഞ്ഞികൾ തയാറാക്കാൻ എട്ടിരട്ടി വെള്ളം ചേർക്കും. കുത്തരിയും നാളികേരവും ചേർത്ത് രുചികരമായൊരു നാളികേരക്കഞ്ഞി എങ്ങനെ തയാറാക്കാമെന്നു നോക്കാം.
1 ചുവന്ന കുത്തരി – ഒരു കപ്പ്
2 തേങ്ങ ചുരണ്ടിയത് – ഒരു മുറി തേങ്ങയുടേത്
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ കുത്തരി പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക.
∙വെന്തു വരുമ്പോൾ തേങ്ങയും ഉപ്പും ചേർത്തിളക്കുക.
ഫോട്ടോയ്ക്കു വേണ്ടി വിഭവം തയാറാക്കിയത് : പി. എൻ വാസു, കോട്ടയം
ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ