ചോറിനു ഒഴിച്ചുകൂട്ടാനൊരു പരിപ്പു കറിയായാലോ? വളരെ രുചികരമായും എളുപ്പത്തിലും തയാറാക്കാവുന്നൊരു ഒഴിച്ചു കൂട്ടാനാണിത്.
1. പരിപ്പ് – 150 ഗ്രാം (ഇതിൽ ആവശ്യത്തിന് മഞ്ഞൾപ്പൊടി, ഒരു സവാള അരിഞ്ഞതും നാല് വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് വേവിച്ച് ഉടച്ചെടുക്കുക)
2. തേങ്ങാപ്പീര – 1 കപ്പ്
3. പച്ചമുളക് – 4 എണ്ണം
4. ചെറു ജീരകം – 1 സ്പൂൺ
5. കടുക് – 1 സ്പൂൺ
6. വേപ്പില – 4 തണ്ട്
7. കപ്പ മുളക് – 5 എണ്ണം (കീറിയത്)
8. ചെറിയ ഉള്ളി – 5 എണ്ണം (അരിഞ്ഞത്
9. എണ്ണ, ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
2, 3, 4 കൂട്ട് നല്ലവണ്ണം അരച്ചെടുക്കുക. ഒരു ചട്ടിയിൽ ഉടച്ച പരിപ്പും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളച്ചാൽ അരച്ച കൂട്ട് ചേർത്ത് തിളച്ചാൽ ഇറക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിയാൽ കപ്പ മുളക്, വേപ്പില, ഉള്ളി എന്നിവ നല്ലവണ്ണം മൂപ്പിച്ച് കൂട്ടിലൊഴിക്കുക.