Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കള്ളുഷാപ്പ് സ്റ്റൈൽ മീൻ കറി

അതുൽ പി വി, കണ്ണൂർ
Fish Curry

നാവിൽ വെള്ളമൂറുന്നൊരു മീൻകറിക്കൂട്ട്!!! കുടുംപുളിയും വെളുത്തുളളിയും ഇഞ്ചിയും രുചിക്കുന്ന ഈ മീൻകറി  എളുപ്പത്തിൽ തയാറാക്കാം.

ആവശ്യമായ സാധനങ്ങൾ 

മീൻ - അര കിലോ
ഇഞ്ചി - ഒരു കഷ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി - 5 അല്ലി
കുടം പുളി - 2 വലിയ കഷണം
പച്ചമുളക് - 3 എണ്ണം
മുളക് പൊടി - 2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി - അര ടീസ്പൂൺ
ഉലുവ
കടുക്
ഉപ്പ്
വെളിച്ചെണ്ണ
ഉണക്ക മുളക് – 2

തയ്യാറാക്കുന്ന വിധം 

∙ ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടായതിനു ശേഷം, കടുകും, ഒരു നുള്ളു ഉലുവയും, 2 ഉണക്ക മുളകും, കറിവേപ്പിലയും ഇടുക.

∙ അതിനു ശേഷം ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഇട്ടു വഴറ്റുക.

∙ ഇതിലേക്ക് 2 ടേബിൾ സ്പൂൺ മുളക് പൊടിയും അര ടീസ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് വഴറ്റുക.

∙ വെള്ളത്തിൽ കുതിർത്തു വെച്ച കുടം പുളി ചേർക്കുക, അതിനു ശേഷം തിളപ്പിച്ച വെള്ളവും ഉപ്പും ചേർത്ത ഒന്ന് ചൂടാക്കുക. ഈ കൂട്ടിലേക്ക് മീൻ ചേർത്തു വേവിക്കുക. അടപ്പ് ഇടരുത്, വെള്ളം വറ്റി നല്ല കുറുകി വരണം . അതിനു ശേഷം തീ ഓഫ് ചയ്തു ചൂടാറിയതിനു ശേഷം ഉപയോഗിക്കുക.