നാവിൽ രുചിയുടെ ചൂടു പകരുന്നൊരു ചിക്കൻ സ്വാദ് പരിചയപ്പെട്ടാലോ?
1. ഫ്രഷ് ചിക്കൻ – നാലായി മുറിച്ചത്
2. തൈര് – 2 കപ്പ്
3. പുതിനയിലയും പച്ചമുളകും അരച്ചത് – ഒരു കപ്പ്
4. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് –3 ടീസ്പൂൺ
5. ജീരക പൊടി – അര ടീസ്പൂൺ
6. ഉപ്പ് ആവശ്യത്തിന്
7. എണ്ണ ആവശ്യത്തിന്
പുതിനയില– പച്ചമുളക് അരച്ചതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ജീരക പൊടിയും ഒരു പത്രത്തില്‍ ഇട്ടു തൈരും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു നാലയി മുറിച്ച ചിക്കനില്‍ പുരട്ടി 20 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. ഒരു ബേക്കിങ് ട്രേയിന്‍ അല്പം ഓയില്‍ ഒഴിച് ചിക്കന്‍ അതില്‍ വെച്ച് അലുമിനിയം ഫോയിൽ ഉപയോഗിച്ച് നന്നായി കവര്‍ ചെയ്ത് 120 ഡിഗ്രി ചൂടില്‍ 30 മിനിറ്റ്ബേക്ക് ചെയ്യുക.
കുങ്കുമപ്പൂ റൈസ്
1. ബസ്മതി റൈസ് 500 ഗ്രാം 20 മിനിറ്റ് കുതിര്‍ത്തത്
2. കുങ്കുമ പൂവ് ഒരു നുള്ള്
3. ചിക്കന്‍ സ്റ്റോക്ക് 2 ക്യൂബ്
4. സവോള പൊടിയായി അരിഞ്ഞത്– 100 ഗ്രാം
5. ബേ ലീവ്സ് – 2
6. ഉപ്പ് അവശ്യത്തിന്
7. സെലറി –ഒരു തണ്ട് അരിഞ്ഞത്
8. ബട്ടര്‍ അല്ലങ്കില്‍ സണ്‍ഫ്ലവര്‍ ഓയില്‍– 3 ടീസ്പൂൺ
∙ ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ ബട്ടര്‍ അല്ലെങ്കിൽ സണ്‍ ഫ്ലവര്‍ ഓയില്‍ ഒഴിച്ച് 4,5,7 ചേരുവകള്‍ ചേര്‍ത്തു വഴറ്റുക. ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം എന്ന കണക്കിന് തിളച്ച വെള്ളം ഒഴിക്കുക. ഇതിലേക്ക് ചിക്കന്‍ സ്റ്റോക്ക് ഇടുക. വെള്ളം വെട്ടി തിളയ്ക്കുമ്പോള്‍ അതിലേക്ക് കുങ്കുമ പൂവ് കൈകൊണ്ടു പൊടിച്ചു ചേര്‍ക്കുക.
∙വെള്ളം തിളച്ച്, പാകത്തിന് ഉപ്പ് ചേർത്ത് റൈസ് ഇട്ട് ഇളക്കുക. മൂടി വച്ച് വേവിക്കണം. വെള്ളം വറ്റി ചോറുമായി സമം അയാല്‍ ഉടന്‍ തീ കുറക്കുക കവര്‍ ചെയ്യാതെ 10 മിനിറ്റ് വയ്ക്കുക. അതിനു ശേഷം പൊടിയാതെ ഇളക്കി ചൂടോടെ മിന്റ് യോഗോർട്ട് ചിക്കന്റെ കൂടെ വിളമ്പാം.