ചമ്മന്തിപ്പൊടി പോലെ ഉപയോഗിക്കാവുന്നതും ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാവുന്നതും കുറച്ചു നാൾ കേടാവാതെ ഇരിക്കുന്നതുമായ രുചികരമായ ഒരു വിഭവമാണിത്.
ചേരുവകൾ
ബീഫ് 500 ഗ്രാം
മഞ്ഞൾപ്പൊടി 1 /2 സ്പൂൺ
മല്ലിപ്പൊടി 1 സ്പൂൺ
മുളക് പൊടി 1 സ്പൂൺ
ഗരം മസാല 1 സ്പൂൺ
വെളുത്തുള്ളി 8 എണ്ണം
ഇഞ്ചി ഒരു കഷ്‌ണം
കറിവേപ്പില 2 തണ്ട്
ഉണക്കമുളക് 10 എണ്ണം
വെളിച്ചെണ്ണ 5 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
ബീഫ് നന്നായി കഴുകി അതിലേക്ക് മഞ്ഞൾപ്പൊടി,മുളക് പൊടി,മല്ലിപ്പൊടി,ഗരം മസാല,കുറച്ചു ഇഞ്ചി നുറുക്കിയത് ,ഉപ്പ് എന്നിവ ചേർത്ത് തിരുമി അൽപം വെള്ളവും ചേർത്ത് കുക്കറിൽ പകുതി വേവിക്കുക.അതിനു ശേഷം ബീഫ് കട്ടിയുള്ള ഒരു പാനിൽ ഇട്ട് നന്നായി ഡ്രൈ റോസ്റ്റ് ചെയ്യുക.ജലാംശം എല്ലാം നീങ്ങി നല്ല വരണ്ട ബീഫ് ആണ് വേണ്ടത്.ഉണക്കമുളക് എരിവിന് അനുസരിച്ചു വേണ്ടത് തീയിൽ ചുട്ടെടുക്കുക.ഉണക്കമുളകും ഡ്രൈ റോസ്റ്റ് ചെയ്ത ബീഫുമായി മിക്സിയിൽ പൊടിച്ചെടുക്കുക.അതിനു ശേഷം ഒരു കട്ടിയുള്ള പാൻ അടുപ്പത്തു വച്ച് വെളിച്ചെണ്ണ ഒഴിക്കുക. ചൂടായ വെളിച്ചെണ്ണയിലേക്ക് ഇഞ്ചി,വെളുത്തുള്ളി ചതച്ചത് അല്ലെങ്കിൽ ചെറുതായി നുറുക്കിയതും കറിവേപ്പിലയും ഇടുക.അതിനുശേഷം അരച്ച് വച്ച ബീഫ് മീഡിയം തീയിൽ വച്ച് നന്നായി മൊരിച്ചെടുക്കുക.ആവശ്യത്തിന് ഉപ്പും ചേർത്തുകൊടുക്കുക.രണ്ടു മൂന്ന് ആഴചയോളം ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.