ചിക്കൻ ബദാമി രുചികരമായി തയാറാക്കാം. രുചിക്കൂട്ടൊരുക്കുന്നത് ബദാം ചേർത്താണ്.
ചേരുവകൾ
ചിക്കൻ – 1 കി. ഗ്രാം
സവോള – 3 എണ്ണം
ഇഞ്ചി – 1 കഷണം
പച്ചമുളക് –3 എണ്ണം
വെളുത്തുള്ളി – 5എണ്ണം
ഗരം മസാല – അര ടീസ്പൂൺ
മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപൊടി – കാൽ ടീസ്പൂൺ
തേങ്ങാ പാൽ – അര കപ്പ്
ഉപ്പ് – ആവശ്യത്തിന്
മല്ലിയില / കറിവേപ്പില – ആവശ്യത്തിന്
ബദാം – 10 എണ്ണം കുതിർത്ത് വെച്ചത്
അണ്ടിപ്പരിപ്പ് – 5 എണ്ണം കുതിർത്തു വെച്ചത്
തയാറാക്കുന്ന വിധം
ചിക്കൻ കഷണങ്ങൾ വെള്ളം ഊറ്റി വെക്കുക. അതിലേക്കു മസാല പൊടികൾ, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത്, ഉപ്പ് എന്നിവ ചേർത്ത് നന്നായി തിരുമ്മി എടുക്കുക.
കുക്കറിൽ എണ്ണ ഒഴിച്ച് സവാള ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക. അതിലേക്കു ചിക്കൻ മിക്സ് ചേർത്ത് ഒരു വിസിൽ വരുന്നതു വരെ വേവിക്കുക. ശേഷം ഒരു ചട്ടിയിലേക്ക് മാറ്റി നന്നായി വേവിച്ചെടുക്കുക. വെള്ളം ഒരു വിധം വറ്റിക്കഴിഞ്ഞാൽ, അതിലേക്കു തേങ്ങാപ്പാലിൽ അരച്ച ബദാമും അണ്ടിപ്പരിപ്പും ചേർത്തു തിളപ്പിച്ചു മിക്സ് ആക്കിയെടുക്കുക. ആവശ്യം ഉണ്ടെങ്കിൽ തേങ്ങാ പാൽ ഒഴിക്കാം. മല്ലിയില /കറി വേപ്പില ഇട്ടു സെർവ് ചെയ്യാം