സാലഡ് കഴിക്കാന്‍ മടിയുള്ളവര്‍ക്ക് ഇതാ ഒരു അടിപൊളി സാലഡ്

ധാരാളം പോഷക മൂല്യങ്ങള്‍ ഉള്ള സാലഡുകള്‍ പൊതുവേ മലയാളിക്ക് മടിയാണ് കഴിക്കാന്‍. ഇതാ പാര്‍ട്ടികള്‍ക്കും മറ്റു വിശേഷ ദിവസങ്ങളില്‍ കുട്ടികള്‍ക്കും മറ്റും ഇഷടമാകുന്ന ഒരു സലാഡ് .

1. ഐസ് ബെര്‍ഗ് ലെറ്റിയൂസ് – 3 കഷണം
2. ചെറി ടുമാറ്റോ – 1 പാക്കറ്റ് നാലായി മുറിച്ചത്
3. മല്ലിയില – ഒരു കെട്ട് അരിഞ്ഞത്

Pakora ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകള്‍

1. കടല മാവ് – 200 ഗ്രാം
2. അരിപ്പൊടി –2 ടീസ്പൂൺ
3. ഉരുളകിഴങ്ങ് – 2 എണ്ണം
4. കോളിഫ്ലവർ – കാല്‍ ഭാഗം
5. പച്ചമുളക് – രണ്ട്
6. കാബേജ് ഒരു ചെറിയ ഭാഗം
7. കാപ്സിക്കം – 1
8. ഉപ്പ് ആവശ്യത്തിനു
9. ഓയില്‍ വറുക്കാന്‍ ആവശ്യത്തിന്
10. കായപ്പൊടി – ഒരു നുള്ള്
11. മഞ്ഞള്‍ പൊടി– ഒരു നുള്ള്
12. ഗരംമസാല – 1 ടീസ്പൂൺ
13. മുളക് പൊടി – അര ടീസ്പൂൺ
14. കറിവേപ്പില രണ്ടു തണ്ട്

3,4,5,6,7 എന്നിവ ചെറിയ ചതുരക്കഷണങ്ങൾ ആയി മുറിച്ചു കടല മാവും അരിപ്പൊടി എന്നിവ ചേര്‍ത്ത് 10,11,12,13,14 എന്നി ചേരുവകൾക്കൊപ്പം ആവശ്യത്തിനു ഉപ്പു മിക്സ്‌ ചെയ്തു കുറച്ചു നേരം വയ്ക്കുക.

ഇതിനു ശേഷം ചൂടായ എണ്ണയില്‍ ചെറിയ ചെറിയ ഉരുള കളാക്കി ഫ്രൈ ചെയ്തു എടുക്കുക.

ഡ്രസ്സിങ്ങിന്

1. പുതിന ഇല കാല്‍ കപ്പ്
2. മല്ലിയില കാല്‍ കപ്പ്‌
3. പച്ചമുളക് – 2
4. വെളുത്തുള്ളി – 4 അല്ലി
5. തൈര് അരക്കപ്പ്

ഒന്നുമുതല്‍ നാലു വരെയുള്ള ചേരുവകള്‍ ഒരു മിക്സിയില്‍ നന്നായി അരച്ച് എടുക്കുക.ഒരു ബൗളിലേക്ക് മാറ്റി തൈര് മിക്സ്‌ ചെയ്യുക അല്പം ഉപ്പു ചേര്‍ക്കുക. ട്രെസ്സിംഗ് റെഡി .

സെര്‍വ്വ് ചെയുന്ന സമയം മാത്രം തയാറാക്കി വച്ചിരിക്കുന്ന പക്കോറ മിക്സ്‌ ചെയ്യുക. ലെറ്റൂസ് ,ചെറി ടുമാറ്റോ ,മല്ലിയില എന്നിവയ്ക്കൊപ്പം പക്കോറയും ആവശ്യത്തിനു ഡ്രെസിങ് ഒഴിച്ച് മിക്സ്‌ ചെയ്തു സാലഡ് പാത്രത്തില്‍ അലങ്കരിച്ചു സെര്‍വ് ചെയ്യാം.