സ്‌പൈസി ഗ്രിൽഡ് ചിക്കൻ

ഗ്രിൽഡ് ചിക്കന്റെ സ്വാദ് ഇഷ്ടപ്പെടുന്നവർക്ക് വീട്ടിൽ തന്നെ അടിപൊളിയായി തയാറാക്കാവുന്നൊരു സ്പൈസി ഗ്രിൽഡ് ചിക്കൻ പരിചയപ്പെടാം.

ചേരുവകൾ 

1.ചിക്കൻ - 1 കിലോ തൊലിയോട് കൂടി 8 കഷണങ്ങളായി മുറിക്കുക
2.മല്ലി ഇല - 1 കപ്പ്
3.പുതിന ഇല - 1 കപ്പ്
4.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 ടേബിൾ സ്പൂൺ
5.കഷ്മീരി മുളക് പൊടി - 3 ടേബിൾ സ്പൂൺ
6.കുരുമുളകുപൊടി - 2 ടീ സ്പൂൺ
7.മഞ്ഞൾപൊടി -1 ടീസ്പൂൺ
8.തക്കാളി സോസ് -2 ടേബിൾ സ്പൂൺ
9.സോയാ സോസ് -1 ടേബിൾ സ്പൂൺ
10.ഉപ്പ്
11.നാരങ്ങ നീര് -1 ടേബിൾ സ്പൂൺ
ഒലിവ് എണ്ണ
ഉരുളക്കിഴങ്ങ് -4
വെളുത്തുള്ളി - 1

തയാറാക്കുന്ന വിധം 

രണ്ടു മുതൽ 11 വരെയുള്ള ചേരുവകൾ മിക്സിയിൽ നന്നായി അരച്ചു പേസ്റ്റ് ആക്കുക.കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കനിലേക് ഈ മസാല നന്നായി തേച്ചു പിടിപ്പിച്ച് നാലു മണിക്കൂർ വെയ്ക്കണം.

ഓവൻ 180 ഡിഗ്രിയിൽ ചൂടാക്കി ഇടുക. ബേക്കിംഗ് ട്രെയിൽ ചിക്കനും വലുതായി നീളത്തിൽ തൊലി കളയാതെ മുറിച്ച ഉരുളക്കിഴങ്ങ്,വെളുത്തുള്ളി അല്ലികൾ (തൊലി കളയാതെ) ശേഷം കുറച്ചു ഒലിവു ഓയിൽ  ഇതിനു മുകളിൽ തൂവുക. 40 മിനിറ്റ് ഗ്രിൽ  ചെയ്യുക.