ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പാനിയമാണ് ചായ, ചൈനയിലാണ് ചായയുടെ ഉൽഭവം. പാൽ,വെള്ളം എന്നിവ സമ അനുപാതത്തിൽ എടുത്ത് ചായ തയാറാക്കുന്ന കേരളാ രീതിയൊന്നു മാറ്റിപ്പിടിച്ചാലോ? ഉത്തരേന്ത്യൻ സ്റ്റൈലിൽ അൽപം സുഗന്ധദ്രവ്യങ്ങളൊക്കെ ചേർത്തൊരു ചായക്കൂട്ട് നോക്കാം.
ആവശ്യമായ സാധനങ്ങൾ
വെള്ളം – 1 ഗ്ലാസ്
പാൽ – ഒന്നേകാൽ കപ്പ്
ഏലയ്ക്ക – 1
ഇഞ്ചി – 1 ചെറിയ കഷ്ണം
പഞ്ചസാര – 2 ടീസ്പൂൺ ( ആവശ്യാനുസരണം)
തയാറാകുന്ന വിധം
വെള്ളം തിളപ്പിച്ചു ഇഞ്ചിയും ഏലയ്ക്കായും ചതച്ചിടുക. ഈ കൂട് തിളച്ചു വരുമ്പോൾ പഞ്ചസാരയും ആവിശ്യത്തിന് തേയിലയും ചേർത്ത് വീണ്ടും തിളപ്പിച്ചു 5നിമിഷം മൂടിവെക്കുക.. എന്നിട് പാലും ചേർത്ത് തിളച്ചുവരുമ്പോൾ ഇറക്കി അരിച്ചെടുത്താൽ നല്ല ചൂട് ഫെവൗർഡ് ടി തയാർ.