വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന വടയുടെ രുചിക്കൂട്ട് എങ്ങനെയെന്നു നോക്കാം.
1. സവാള നേരിയതായി അരിഞ്ഞത് – 1 വലുത്
കാബേജ് നേരിയതായി അരിഞ്ഞത് – 2 കപ്പ്
പച്ചമുളക് പൊടിയായി അരിഞ്ഞത് – 2
ഇഞ്ചി പൊടിയായി അരിഞ്ഞത് – 1 ടീ സ്പൂൺ
വേപ്പില പൊടിയായി അരിഞ്ഞത് – 1 ഇതൾ
കാശ്മീരി ചില്ലി പൗഡർ – 1 ടേബിൾ സ്പൂൺ
കടലമാവ് – 1 കപ്പ്; ഉപ്പ് – പാകത്തിന്
2. എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒന്നാം ചേരുവ ഒരുമിച്ചാക്കി ഒരു ബൗളിൽ ഇട്ടു നന്നായി തിരുമ്മി കുഴച്ചു ചേർത്ത് അൽപസമയം വച്ചശേഷം (ആവശ്യമെങ്കിൽ മാത്രം അൽപം വെള്ളം തളിച്ചു കൊടുത്ത്) നന്നായി കുഴച്ചു ചേർത്ത് ചെറിയ
ഉരുളകളാക്കി വടയുടെ ആകൃതിയിൽ പരത്തി എണ്ണയിൽ വറുത്തു കോരി ടിഷ്യൂവിൽ നിരത്തി എണ്ണ കളയുക. ചൂടോടെ ടുമാറ്റോ സോസിനോടൊപ്പം വിളമ്പാം.