Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചേമ്പ് ഫ്രൈ കഴിച്ചിട്ടുണ്ടോ?

 നിഷ ശ്രീജിത്ത്
chembu-fry

ചേമ്പ് ഉപയോഗിച്ചു തയാറാക്കാവുന്ന രുചികരമായ ഫ്രൈ...ചേമ്പ് ഇഷ്ടമല്ലാത്തവർക്കും ഇഷ്ടമാകുമെന്ന കാര്യത്തിൽ സംശയമില്ല.

തയാറാക്കുന്ന വിധം

ചേമ്പ് കനംകുറച്ച്  വട്ടത്തിൽ അരിഞ്ഞ് ഉപ്പിട്ട വെള്ളത്തിൽ കഴുകി എടുക്കുക. അതിലേക്കു ഇത്തിരി മഞ്ഞൾപൊടിയും മുളകുപൊടിയും കുരുമുളകുപൊടിയും 1 നുള്ളു ഗരം മസാലയും ഉപ്പും ചേർത്ത് ഒന്ന് ഇളക്കി 10 മിനിറ്റു വെയ്ക്കുക. പാൻ ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് നന്നായി വറുത്തെടുക്കുക. സ്നാക്ക് ആയും ചോറിന്റെ കൂടെയും കഴിക്കാവുന്നതാണ്.

NB : എണ്ണ കുറച്ച് ഒഴിച്ചും ഇത് ഫ്രൈ ചെയ്തെടുക്കാം.