മധുരപലഹാരങ്ങളിൽ മുൻപന്തിയിലാണ് ലഡു. കോക്കനട്ട് ലഡു, മോത്തിച്ചൂർ, റവ എന്നിങ്ങനെ പലതരും ലഡുരുചികൾ. വീട്ടിൽ തന്നെ തയാറാക്കാവുന്നൊരു റവ ലഡുക്കൂട്ട് പരിചയപ്പെടാം.
ചേരുവകൾ
നെയ്യ് – 4 ടേബിൾ സ്പൂൺ
റവ – 2 കപ്പ്
പഞ്ചസാര – 1 1/2 കപ്പ്
പാൽ – 1/2 കപ്പ്
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
കശുവണ്ടിപ്പരിപ്പ്/ഉണക്ക മുന്തിരി
പാചകരീതി
∙ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യിൽ വറുത്തു കോരുക.
∙ അതേ പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് റവ വറുത്തെടുക്കുക.
∙ പഞ്ചസാര മിക്സിയിൽ നന്നായി പൊടിച്ചെടുത്തതിലേക്ക് വറുത്ത റവ കൂടി ഇട്ട് വീണ്ടും നന്നായി പൊടിച്ചെടുക്കുക.
∙ ഒരു പാത്രത്തിലേക്ക് ഈ പൊടി ഇട്ട് വറുത്തു വച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും, ഏലയ്ക്കാപ്പൊടിയും ബാക്കി നെയ്യും ചേർത്ത് നന്നായി കുഴയ്ക്കുക. കുറേശ്ശെ പാലും ചേർത്ത് കൊടുക്കാം.
∙ ഇനി ഇതിനെ ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം.