ചിക്കൻ വിഭവങ്ങളിൽ പുതിയരുചി തേടുന്നവർ തീർച്ചയായും പരീക്ഷിക്കേണ്ട രുചിക്കൂട്ടാണ് ചീസി ചിക്കൻ പനീർ സ്നാക്ക്. എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ മസാലക്കൂട്ടിൽ പൊതിഞ്ഞ് ഉള്ളിൽ നിറച്ചു കഴിഞ്ഞാൽ കുസൃതിക്കുരുന്നുകൾക്കിഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.
ചീസി ചിക്കൻ പനീർ സ്നാക്ക് ചേരുവകൾ
മൈദ - 2 കപ്പ്
പാൽ - 1/2 കപ്പ്
പഞ്ചസാര - 1 സ്പൂൺ
യീസ്റ്റ് - 2 ടീസ്പൂൺ
തൈര് - l ടീസ്പൂൺ
വെണ്ണ - 2 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
പാൽ ചെറുതായി ചൂടാക്കി യീസ്റ്റും തൈരും പഞ്ചസാരയും കലക്കി പൊങ്ങാനായി വെക്കാം: പൊങ്ങിയാൽ ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് മൈദയിൽ കുഴക്കുക .നനഞ്ഞ തുണി മുകളിൽ ഇട്ട് മൂടി 2 മണിക്കൂർ പൊങ്ങാൻ വിടുക.
ചിക്കൻ എല്ലില്ലാതെ ചെറിയ ക്യൂബ്സ് - 1 കപ്പ്
തന്തൂരി മസാല പൊടി - 1 ടീസ്പൂൺ
മുളക് പൊടി - 1 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
ഉപ്പ് - പാകത്തിന്
ചെറുനാരങ്ങനീര് - 1 ടീസ്പൂൺ
കസ്തൂരി മേത്തി - 1 നുള്ള്
ചിക്കൻ എല്ലാ ചേരുവകളും ചേർത്ത് അൽപസമയം കഴിഞ്ഞ് കുറച്ച് എണ്ണയിൽ ഷാലോ ഫ്രൈ ചെയ്യുക.
പനീർ- 1/2 കപ്പ്
ഗ്രീൻപീസ്- 3 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
ഉപ്പ് - പാകത്തിന്
ഗരം മസാല പൊടി - 1/2 ടീസ്പൂൺ
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
അൽപം എണ്ണയിൽ എല്ലാം കൂടിയിട്ട് ഇളക്കി വേവിക്കുക.
തക്കാളിസോസ് - ആവശ്യത്തിന്
കാപ്സിക്കം,തക്കാളി എന്നിവ ചെറിയ ചതുരകഷ്ണങ്ങളാക്കി മുറിച്ചത് - അര കപ്പ്
മോസറില്ല ചീസ് ഗ്രേറ്റ് ചെയ്തത് - ആവശ്യത്തിന്
ഇനി പൊങ്ങിയ മാവിൽ നിന്ന് കുറച്ചെടുത്ത് ഉരുളയാക്കാം. അത് അൽപം കട്ടിയിൽ വട്ടത്തിൽ പരത്തി അൽപം സോസ് പുരട്ടി നടുക്ക് ഫ്രൈഡ് ചിക്കൻ, പനീർ കൂട്ട്, കാപ്സിക്കം തക്കാളി എന്നിവയിട്ട് നാല് വശങ്ങളിൽ നിന്നും നടുവിലേക്ക് - അൽപം മടക്കുക. മുകളിൽ വെണ്ണ തേച്ച് കൊടുക്കാം. 180°C യിൽ 20- മിനിറ്റ് ബേക്ക് ചെയ്യുക.