പ്രഭാതഭക്ഷണം ഏറെ പോഷക സമ്പുഷ്ടമായിരിക്കണം എന്നു പറയാറുണ്ട്. രുചികരവും വ്യത്യസ്തവുമായ റവ ഇഡ്ഡലി എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
റവ വറുത്തത് – 1 കപ്പ്
പുളിയില്ലാത്ത തൈര് – 1 കപ്പ്
സവാള പൊടിയായി അരിഞ്ഞത് – 1 കപ്പ്
കാരറ്റ് പൊടിയായി അരിഞ്ഞത് – 1 കപ്പ്
പച്ചമുളക് – 1 എണ്ണം
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
പാചകരീതി
റവയും തൈരും കൂടി നല്ലത് പോലെ യോജിപ്പിച്ച് വെക്കുക. 20 മിനിറ്റ് വെക്കണം. അതിനു ശേഷം ഈ കൂട്ടിലേക്ക് സവാള, കാരറ്റ്, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് കുഴയ്ക്കുക. വെള്ളം അല്പം ചേർത്ത് കൊടുക്കണം. ഇഡ്ഡലി മാവിനേക്കാളും ഒരല്പം കുറുകി ഇരിക്കണം. എണ്ണമയം പുരട്ടിയ ഇഡ്ഡലി തട്ടിൽ ഈ മാവ് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക. ചമ്മന്തിയോ സാമ്പാറോ കൂട്ടി കഴിക്കാം.