ഇഡ്ഡലിയോടു വിരക്തിയുള്ളവരെപ്പോലും അടിയറവ് പറയിപ്പിക്കുന്ന സ്വാദാണ് കാഞ്ചീപുരം ഇഡ്ഡലിക്ക്. കാഞ്ചീപുരം പട്ടിനും ഈ ഇഡ്‌ഡലിക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിഞ്ഞുകൂടാ. എന്നാൽ കാഴ്ചയ്ക്ക് കാഞ്ചീപുരം പട്ടുപോലെ മനോഹരവും അതേസമയം രുചിയുള്ളതുമാണ് ഈ ഇഡ്‌ഡലി. മേമ്പോടിയായി അൽപ്പം സാമ്പാറും ചട്നിയും ചേർന്നാൽ ബ്രേക്ക്ഫാസ്റ്റിന് വേറൊന്നും വേണ്ട.
ഇഡലി മാവിന്
പച്ചരി - 2 കപ്പ്
പുഴുങ്ങലരി - 1 കപ്പ്
ഉഴുന്ന് - 1 കപ്പ്
ഉലുവ - അര സ്പൂൺ
സാധാരണ ഇഡലി മാവ് അരയ്ക്കുന്ന പോലെ അരച്ച് രാത്രി മുഴുവൻ പുളിപ്പിക്കാൻ വയ്ക്കുക.
താളിയ്ക്കാൻ വേണ്ടത്
നെയ്യ് - 2 വലിയ സ്പൂൺ
നല്ലെണ്ണ - 2 വലിയ സ്പൂൺ
കടുക് - 2 സ്പൂൺ
ജീരകം - 4 സ്പൂൺ
ഉഴുന്ന് പരിപ്പ് - 3 സ്പൂൺ
കടലപ്പരിപ്പ് - 3സ്പൂൺ
കുരുമുളക് - 4 സ്പൂൺ
ഇഞ്ചി അരിഞ്ഞത് - 2 പീസ്
അണ്ടിപ്പരിപ്പ് അരിഞ്ഞത് - 15 എണ്ണം
പച്ചമുളക് അരിഞ്ഞത് - 2, 3
മല്ലിയില അരിഞ്ഞത് - വലിയ ഒരു സ്പൂൺ
കായം - അര സ്പൂൺ
തയാറാക്കുന്ന വിധം
എണ്ണയും നെയ്യും ചൂടാക്കി താളിയ്ക്കുക. അത് ഇഡലി മാവിൽ ഒഴിച്ച് മിക്സ് ചെയ്ത് ഉപ്പിടുക 'ഇഡലി പാത്രത്തിൽ വെള്ളം തിളയക്കാൻ വയ്ക്കുക ' സ്റ്റീൽ ഗ്ലാസിൽ നെയ്യ് നന്നായി തടവി മാവ് അതിൽ മുക്കാൽ ഭാഗം നിറയ്ക്കുക. നേരെ വെള്ളത്തിൽ ഇറക്കി വച്ച് ഇഡലി പാത്രം അടയ്ക്കുക. തീ തീരെ കുറച്ച് വയ്ക്കുക.
∙വെന്തു കഴിഞ്ഞാൽ ഗ്ലാസിന്റെ സൈഡിലൂടെ ചെറിയ കത്തി / സ്പൂൺ ഇറക്കി ഗ്ലാസിൽ നിന്ന് ഇളക്കി എടുക്കുക '
∙ കത്തി വച്ച് മുറിച്ചെടുക്കാം, ഇതാണ് ശരിക്കും രീതി പക്ഷെ നേരെ ഇഡലിത്തട്ടിൽ കോരി ഒഴിച്ചും ഉണ്ടാക്കാം