നാടൻ പയർ മെഴുക്ക് പുരട്ടി എങ്ങനെ തയാറാക്കും? സാധാരണ പയർ വേറെ വേവിച്ച്, അല്ലെങ്കിൽ ഉള്ളിയും ചേർത്ത് എണ്ണയിൽ വഴറ്റി അടച്ച് വെച്ച് വേവിച്ച് അങ്ങനെ പല രീതിയിൽ പയർ മെഴുക്കുപുരട്ടി ഉണ്ടാക്കാറുണ്ട്... ഇതൊന്നുമല്ലാത്ത ഒരു രീതി ഉണ്ട്... കുറച്ച് സമയം എടുക്കുമെങ്കിലും അപാര രുചി ആണ്.
തയാറാക്കുന്ന വിധം
നാടൻ പയർ നന്നായി കഴുകിയിട്ട് മൂത്തത് ഒരുക്കിയും മൂക്കാത്തത് ഒടിച്ചും എടുക്കുക.
ചീനച്ചട്ടി അടുപ്പിൽ വെച്ച് 3 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പൊൾ 5-6 ചെറിയുള്ളി ചെറുതായി അരിഞ്ഞതും 3-4 പച്ചമുളക് കീറിയതും കൂടി ചതച്ച് കുറച്ച് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി മൂത്ത് മണം വരുമ്പോൾ പയർ ഇട്ട് ഇളക്കി ഇളക്കി കരിഞ്ഞ് പോകാതെ നന്നായി മൊരിച്ചെടുക്കുക... ആവശ്യമെങ്കിൽ ഇടക്ക് സ്വൽപം വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം.