Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാപ്സിക്കം രുചികരമായി കഴിക്കാം ഇങ്ങനെ ബേക്ക് ചെയ്താൽ

മഞ്ജുള പ്രകാശ്
bell-pepper

ചുവപ്പും പച്ചയും മഞ്ഞയും നിറങ്ങളിലുള്ള കാപ്സിക്കം കൊണ്ട് എളുപ്പത്തിൽ തയാറാക്കാവുന്ന രുചികരമായ പലഹാരം. ബെൽപെപ്പറിലെ കുരു നീക്കി, അതിൽ സോസേജും ചീസും നിറച്ച് ബേക്ക് ചെയ്തെടുക്കുന്ന രുചിക്കൂട്ട് പരീക്ഷിക്കാം.

കാപ്സിക്കം - 4 എണ്ണം
സോസേജ് ചെറുതായി അരിഞ്ഞത് - 5 എണ്ണം
മൊസറല്ല ചീസ് - 1 കപ്പ്‌
ചെഡ്ഡർ ചീസ് - 1/2 കപ്പ്‌
ഉരുളക്കിഴങ്ങ്‌ ചീകിയത് - 1 എണ്ണം
കാപ്സിക്കം ചെറുതായി അരിഞ്ഞത് - 1 കപ്പ്‌
ഒറിഗാനോ - 3/4 ടീസ്പൂൺ
ചുവന്ന മുളക് ചതച്ചത് - 1 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്

പാചകരീതി

∙ അവ്ൻ 10 മിനിറ്റ് ചൂടാക്കുക. 

∙ രണ്ട് ചീസും കൂടി മിക്സ്‌ ചെയ്തു വെക്കുക 

∙ കാപ്സിക്കം മുകൾഭാഗം മുറിച്ചെടുത്ത്, ഉള്ളിലുള്ള കുരു നീക്കം ചെയ്യുക. 

∙ സോസേജ്, ചീസ്, ചീകിയ ഉരുളക്കിഴങ്ങ്‌, കാപ്സികം ചെറുതായി അരിഞ്ഞത്, ഒറിഗാനോ, ചുവന്ന മുളക് ചതച്ചത്, ഉപ്പ് എന്നിവ നിറയ്ക്കുക. 

∙ മുറിച്ചു മാറ്റിയ ഭാഗം കൊണ്ട് കാപ്സിക്കം അടച്ച് അവ്നിൽ 180°C - 30 മിനിറ്റ് ബേക്ക് ചെയ്യുക.