വഴനയില രുചിയിൽ കട്ടൻ ചായ കുടിച്ചിട്ടുണ്ടോ?

വ്യത്യസ്തമായൊരു വഴനയില (ഇടന ഇല) ബ്ലാക്ക് ടീ പരീക്ഷിച്ചുനോക്കിയിട്ടുണ്ടോ? ശരീരോന്മേഷവും പ്രതിരോധശക്തിയും നല്കുന്ന പ്രത്യേക പാനീയമാണിത്. 

വഴനയില ബ്ലാക്ക് ടീ

ചേരുവകള്‍

വഴനയില   -  ഒരു വഴനയിലയുടെ പകുതി
തേയില      -  കാല്‍ സ്പൂണ്‍
ഏലയ്ക്ക    -  രണ്ട്
പഞ്ചസാര   -  പാകത്തിന്
വെള്ളം       -  രണ്ടര കപ്പ്

തയാറാക്കുന്ന വിധം

ഒരു ചെറിയ പാത്രത്തില്‍ വെള്ളം തിളയ്ക്കുവാന്‍ വയ്ക്കുക. അതിലേയ്ക്ക്  വഴനയില, തേയില,  ഏലയ്ക്ക, പഞ്ചസാര എന്നീ ചേരുവകള്‍ ചേര്‍ത്തു വെള്ളം തിളപ്പിച്ച ശേഷം അരിച്ച് ഉപയോഗിക്കാം.

ഉപയോഗിക്കുമ്പോൾ

പഞ്ചസാര ഉപയോഗിക്കാതിരുന്നാല്‍ പ്രമേഹരോഗികള്‍ക്കും ഉപയോഗിക്കാവുന്നതാണ്.