നാട്ടിന്‍പുറങ്ങളിലും തൊടികളിലുംസുലഭമായി കാണുന്ന ഒരു ചെടിയാണ് കൊടിത്തൂവ .പുതിയ തലമുറയ്ക്ക് അന്യമാണെങ്കിലുംപഴമക്കാര്‍ക്കു ഈ സസ്യത്തിന്റെ ഔഷധമൂല്യം അറിയാവുന്നതാണ്.
ഈ സസ്യത്തിന്റെ ഇലകള്‍ കൊണ്ട് നല്ല ഒന്നാംതരം തോരന്‍ ഉണ്ടാക്കാവുന്നതാണ്. ഇലകള്‍ പറിച്ചെടുത്തു അഞ്ച് മിനിറ്റ് ചൂടു വെള്ളത്തില്‍ മുക്കി വക്കുക.അതിനു ശേഷം എടുത്തു ചെറുതായി അരിഞ്ഞു ചെറിയ ഉള്ളി പച്ചമുളക് ,മഞ്ഞള്‍ ജീരകം തേങ്ങാ ചിരവിയത് ഇവ ചേര്‍ത്ത് ആവിയില്‍ എട്ടു മിനിറ്റ് വേവിക്കുക. വെന്തു കഴിയുമ്പോള്‍ ഉഴുന്നു ചേര്‍ത്ത് എണ്ണയില്‍ താളിച്ച് ഉപയോഗിക്കാം.ധാരാളം ജീവകങ്ങളും പൊട്ടാസ്സിയവും കാല്സിയവും ഈ ഇലകളില്‍ അടങ്ങിയിട്ടുണ്ട്.
പനിക്കൂര്‍ക്കില
പനിക്കൂര്‍ക്ക ഇല കേരളത്തിലെ വീട്ടമ്മമാര്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. പനിക്കൂര്‍ക്ക സാധാരണയായി ജലദോഷത്തിനുള്ള ഒറ്റമൂലിയായി ഉപയോഗിക്കുന്നു. എന്നാല്‍ പനിക്കൂര്‍ക്കില കൊണ്ട് സ്വാദിഷ്ടമായ ബജ്ജി തയ്യാറാക്കാന്‍ കഴിയും. മൈദാ അല്ലെങ്കില്‍ കടലമാവ്, മുളകു പൊടി സ്വല്പം ജീരകം ഒരു നുള്ള് ഇവ പാകത്തിന് ഉപ്പും ചേര്‍ത്ത് വെള്ളത്തില്‍ കുഴമ്പ് പരുവത്തില്‍ കുഴച്ചെടുക്കുക. നന്നായി കഴുകി വൃത്തിയാക്കിയ ഇലകള്‍ വെള്ളം ഒപ്പി എടുത്ത ശേഷം മാവിൽ മുക്കി പൊരിച്ചെടുക്കാം.