ഈസി ഡ്രാഗൺ ചിക്കൻ വീട്ടിൽ തയാറാക്കാം

ചെറുമധുരത്തിലുള്ള ഡ്രാഗൺ ചിക്കൻ രുചി വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ക്രിസ്മസ് വിരുന്നൊരു ക്കുമ്പോൾ വ്യത്യസ്തമായ ഈ ചിക്കൻ രുചിയും പരീക്ഷിക്കാം.

ചേരുവകൾ

ചിക്കൻ എല്ലില്ലാതെ നീളത്തിൽ അരിഞ്ഞത് - 250 ഗ്രാം
ഇഞ്ചി വെളുത്തുളളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
മുളകുപൊടി -1 ടേബിൾസ്പൂൺ
കുരുമുളകുപൊടി- 1 ടീസ്പൂൺ
ഗരം മസാല - അര ടീസ്പൂൺ
മൈദ - 1 ടേബിൾസ്പൂൺ
കോൺഫ്ലോർ - 1 ടേബിൾസ്പൂൺ
ഉപ്പ് - അര ടീസ്പൂൺ
തേൻ / പഞ്ചസാര -1 ടീസ്പൂൺ

ടൊമാറ്റോ സോസ് - 3 ടേബിൾസ്പൂൺ, സോയ സോസ് - 1 ടേബിൾസ്‌പൂൺ , വിനഗർ - 1 ടേബിൾ സ്പൂൺ, കശുവണ്ടിപ്പരിപ്പ് - അര കപ്പ് (ഓപ്ഷണൽ )

തയാറാക്കുന്ന വിധം

ചിക്കനിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല , കോൺഫ്ലോർ, മൈദ, ഉപ്പ് എന്നിവ ചേർത്തു 5 - 10 മിനിറ്റ് മാരിനേറ്റ് ചെയ്യുക. ഒരു പാനിൽ എണ്ണ ഒഴിച്ചു ചിക്കൻ സ്ട്രിപ്സ് ഡീപ് ഫ്രൈ ചെയ്തെടുക്കുക. മറ്റൊരു പാനിൽ എണ്ണ ഒഴിച്ചു കാഷ്യു വറുത്തെടുത് മാറ്റി വെയ്ക്കുക. അതെ എണ്ണയിലേക്കു ഇഞ്ചി നീളത്തിൽ അരിഞ്ഞത് പച്ചമുളക് അറിഞ്ഞത് അതിലേക് കാപ്സികം നീളത്തിലരിഞ്ഞതും ചേർത്തു നല്ല തീയിൽ ഇളക്കി കൊടുക്കുക. അതിലേക്കു ടൊമാറ്റോ സോസ് സോയ സോസ്, വിനഗർ എന്നിവ ചേർത്തു ഇളക്കികൊടുക്കുക. ഫ്രൈഡ് ചിക്കനും കാഷ്യുസും സ്പ്രിങ് ഒണിയനും ചേർത്തു നന്നായി യോജിപ്പി ച്ചെടുക്കുക. ഈ സമയം ഹണി ചേർക്കാം. ഈസി ഡ്രാഗൺ ചിക്കൻ റെഡി.