അവ്ൻ ഇല്ലാതെ പ്ലം കേക്ക് തയാറാക്കാം

അവ്ൻ, റം, വൈൻ ഒന്നും ഉപയോഗിക്കാതെ ഈസിയായി പ്ലം കേക്ക് വീട്ടിൽ തയാറാക്കാം.

ചേരുവകൾ :

മുട്ട- 3
മൈദ - 2 കപ്പ്
ബേക്കിംഗ് പൗഡർ - ഒന്നര ടീസ്പൂൺ
ബേക്കിംഗ് സോഡ - അര ടീസ്പൂൺ
ഉപ്പ്- കാൽ ടീസ്പൂൺ
പഞ്ചസാര - 1 കപ്പ്
ഏലക്ക - 2
ഗ്രാമ്പു - 2
ജാതിക്ക - ഒരു ചെറിയ കഷ്ണം
പട്ട - ഒരു ചെറിയ കഷ്ണം
ഓറഞ്ച് തൊലി ചുരണ്ടിയത് - 1 ടീസ്പൂൺ
ഓറഞ്ച് ജ്യൂസ് - 1 കപ്പ്
ഈത്തപ്പഴം നുറുക്കിയത്- കാൽ കപ്പ്
പ്രൂൺസ് നുറുക്കിയത് - കാൽ കപ്പ്
ടുട്ടി ഫ്രൂട്ടി - കാൽ കപ്പ്
കശുവണ്ടി നുറുക്കിയത് - ഒരു ടേബിൾസ്പൂൺ
ഓയിൽ - 1 കപ്പ്

തയാറാക്കുന്ന വിധം: 

ആദ്യം ഡ്രൈ ഫ്രൂട്സ് ഓറഞ്ച് നീരിൽ ഒരു മണിക്കൂർ കുതിർത്തു വയ്ക്കുക . പകുതി കപ്പ് പഞ്ചസാര പട്ട, ഗ്രാമ്പു, ഏലയ്ക്ക, ജാതിക്ക എന്നവ ചേർത്തു പൊടിച്ചു വെയ്ക്കുക, ഒരു പാനിൽ പകുതി കപ്പ് പഞ്ചസാര ഇട്ട് കാരമേൽ ഉണ്ടാക്കി തണുക്കാൻ വെയ്ക്കുക. 

മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ് എന്നിവ യോജിപ്പിച്ചെടുക്കുക . മുട്ടയുടെ വെള്ളയും മഞ്ഞ കരുവും വേർതിരിച്ചെടുക്കുക, മുട്ടയുടെ വെള്ള നന്നായി പതപ്പിച്ചെടുത്തു മാറ്റി വെയ്ക്കുക, മുട്ടയുടെ മഞ്ഞക്കരു, പഞ്ചസാര, ഓയിൽ എന്നിവ ചേർത്തു അടിച്ചെടുക്കുക. ഇതിലേക്കു മിക്സ് ചെയ്ത മൈദയുടെ കൂട്ട് കുറേശേ ചേർത്തു യോജിപ്പിച്ചെടുക്കുക , ഷുഗർ കാരമൽ ചേർക്കുക, സോക് ചെയ്ത ഡ്രൈ ഫ്രൂട്സ്, കാഷ്യു, ഓറഞ്ച് തൊലി എന്നിവ ചേർത്തു യോജിപ്പിച്ചെടുക്കുക . മുട്ടയുടെ വെള്ള പതപ്പിച്ചെടുത്തത് ചേർത്തു മെല്ലെ യോജിപ്പിച്ചെടുക്കുക . ഈ കൂട്ട് ഗ്രീസ് ചെയ്ത കേക്ക് ടിന്നിലേക്കൊഴിച്ചു ടാപ്പ് ചെയ്യുക. ഒരു സ്റ്റീൽ പാത്രത്തിൽ ഒരു ചെറിയ സ്റ്റാൻഡ് വെച്ചു കൊടുത്തു 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക. 10 മിനിറ്റിനു ശേഷം കേക്ക് ടിൻ വെച്ചു കൊടുത്തു 40 - 45 മിനുട്ട് കുറഞ്ഞ തീയിൽ അടച്ചു വെച്ചു ബേക്ക് ചെയ്തെടുക്കുക.