നോൺ വെജ് കറിയെ വെല്ലും രുചിയിൽ തയാറാക്കാം ഒരു കിടിലൻ പച്ചക്കറി. ചേരുവകൾ സവാള - 1 പച്ചമുളക് - 3 എണ്ണം കാരറ്റ് - 1 കോളിഫ്ലവർ - 1 കപ്പ് ബീൻസ് - 1 കപ്പ് ഉരുളക്കിഴങ്ങ് - 1 തക്കാളി - 1 മല്ലി- 2 ടേബിൾസ്പൂൺ വറ്റൽമുളക് - 6 എണ്ണം ചെറിയ ജീരകം - 1/2 ടീസ്പൂൺ പെരുംജീരകം - 1/2 ടീസ്പൂൺ പട്ട - 1 ചെറുത് ഗ്രാമ്പൂ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോൺ വെജ് കറിയെ വെല്ലും രുചിയിൽ തയാറാക്കാം ഒരു കിടിലൻ പച്ചക്കറി. 

ചേരുവകൾ

  • സവാള - 1
  • പച്ചമുളക് - 3 എണ്ണം 
  • കാരറ്റ് - 1
  • കോളിഫ്ലവർ - 1 കപ്പ്
  • ബീൻസ് - 1 കപ്പ്
  • ഉരുളക്കിഴങ്ങ് - 1
  • തക്കാളി - 1
  • മല്ലി- 2 ടേബിൾസ്പൂൺ
  • വറ്റൽമുളക് - 6 എണ്ണം 
  • ചെറിയ ജീരകം - 1/2 ടീസ്പൂൺ 
  • പെരുംജീരകം - 1/2 ടീസ്പൂൺ
  • പട്ട - 1 ചെറുത് 
  • ഗ്രാമ്പൂ - 3 എണ്ണം 
  • ഉപ്പ് - ആവശ്യത്തിന്
  • ഓയിൽ - 2 ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

ADVERTISEMENT

ഒരു പ്രഷർ കുക്കറിലേക്ക് 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ഒരു വലിയ സവാള അരിഞ്ഞതും ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി വഴറ്റി എടുക്കുക. ശേഷം ഇതിലേക്ക് ഒരു ചെറിയ തക്കാളി അരിഞ്ഞത് ഇട്ട് നന്നായി വഴറ്റിയെടുക്കാം. ആവശ്യത്തിനുള്ള ഉപ്പും കാൽ  ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഇട്ട് നന്നായി യോജിപ്പിച്ചതിന് ശേഷം അരിഞ്ഞു വച്ച പച്ചക്കറികൾ ഇട്ടു  രണ്ട് കപ്പ് വെള്ളവും ഒഴിച്ച് കുക്കർ അടച്ച് വെച്ച് രണ്ട് വിസിൽ വരെ വേവിച്ചെടുക്കാം. രണ്ട് വിസിലിന് ശേഷം പ്രഷർ എല്ലാം പോയ ശേഷം തുറക്കാം. 

ഇനി മറ്റൊരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ മല്ലി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ആറ് വറ്റൽ മുളക്, അര ടീസ്പൂൺ ചെറിയ ജീരകം, അര ടീസ്പൂൺ പെരുംജീരകം എന്നിവ ഇട്ടു നന്നായി ഒന്ന് ചൂടാക്കിയെടുക്കുക. ശേഷം ഇതൊരു മിക്സിയുടെ ജാറിൽ  നന്നായി പൊടിച്ചെടുക്കുക ഈ പൊടിച്ചെടുത്ത പൊടി നേരത്തെ തയാറാക്കി വച്ചിരിക്കുന്ന പച്ചക്കറിയിലേക്ക് ഇട്ടുകൊടത്ത് യോജിപ്പിച്ച് എടുക്കാം. ഒരു 5 മിനിറ്റ് തിളപ്പിക്കണം, ഇതിലേക്ക് ഒരു കപ്പ് മല്ലിയില അരിഞ്ഞതും കൂടി ഇട്ട് യോജിപ്പിച്ച് എടുക്കാം.

ADVERTISEMENT

ഇറച്ചിയോ മീനോ ഒന്നും ഇല്ലാത്തപ്പോൾ ഈ ഒരു കറി ഉണ്ടാക്കിയാൽ തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകും