പാലപ്പത്തിന്റെ കൂടെ കഴിക്കാൻ ഉരുളക്കിഴങ്ങ് വറുത്തു ചേർത്ത ഉരുഗ്രൻ മട്ടൺ മപ്പാസ് ചേരുവകൾ • മട്ടൺ - 1 കിലോഗ്രാം • ഉരുളക്കിഴങ്ങ് -3 എണ്ണം • സവാള - 4 എണ്ണം • ഇഞ്ചി - വലിയ ഒരു കഷണം • വെളുത്തുള്ളി - 10 അല്ലി • പച്ചമുളക് - എരിവിന് അനുസരിച്ച് • തേങ്ങാപ്പാൽ - 1 ഗ്ലാസ് (ഒന്നാം പാൽ) • തേങ്ങാപ്പാൽ - 1.5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലപ്പത്തിന്റെ കൂടെ കഴിക്കാൻ ഉരുളക്കിഴങ്ങ് വറുത്തു ചേർത്ത ഉരുഗ്രൻ മട്ടൺ മപ്പാസ്

ചേരുവകൾ

ADVERTISEMENT

• മട്ടൺ - 1 കിലോഗ്രാം
• ഉരുളക്കിഴങ്ങ് -3 എണ്ണം
• സവാള - 4 എണ്ണം
• ഇഞ്ചി - വലിയ ഒരു കഷണം
• വെളുത്തുള്ളി - 10 അല്ലി
• പച്ചമുളക് - എരിവിന് അനുസരിച്ച്
• തേങ്ങാപ്പാൽ - 1 ഗ്ലാസ് (ഒന്നാം പാൽ)
• തേങ്ങാപ്പാൽ - 1.5 ഗ്ലാസ് (രണ്ടും മൂന്നും പാൽ)
• ഉപ്പ് - പാകത്തിന്
• വിനാഗിരി - 1 ടേബിൾസ്പൂൺ

മസാലക്കു വേണ്ടത്
• മഞ്ഞൾപ്പൊടി – 1.5 ടീസ്പൂൺ
• മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ
• കുരുമുളകു പൊടി - 2 ടീസ്പൂൺ
• ഗരം മസാല- 1 ടീസ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം

  • കഴുകി വൃത്തിയാക്കിയ മട്ടൺ, കുക്കറിലാക്കി ഉപ്പും വിനാഗിരിയും കുരുമുളകുപൊടിയും ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കി വയ്ക്കുക.
  • 10 മിനിറ്റ് മാരിനേറ്റ് ചെയ്തതിനു ശേഷം 1/4 ഗ്ലാസ്സ് വെള്ളം ചേർത്ത് വേവിക്കുക.
  • ഉരുളക്കിഴങ്ങു  കനം കുറച്ച് വട്ടത്തിലരിഞ്ഞ് എണ്ണയിൽ വറുത്തെടുക്കുക.
  • കുറച്ചു  എണ്ണ മാറ്റിയതിനു ശേഷം ചതച്ച് വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുക.
  • പച്ചമണം മാറുമ്പോൾ സവാള നീളത്തിലരിഞ്ഞതു ചേർത്ത് നന്നായി വഴന്നു തുടങ്ങുമ്പോൾ പച്ചമുളക് ചേർക്കുക.
  • മഞ്ഞൾപ്പൊടി, മല്ലിപ്പൊടി ഇവ ചേർത്ത് മൂത്ത മണം വരുമ്പോൾ വെന്ത മട്ടൺ ചാറോടു കൂടി ചേർക്കുക.
  • ഗരം മസാലയും കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കുക.
  • തീ കൂട്ടിവച്ച് ചാറു വറ്റി തുടങ്ങുമ്പോൾ രണ്ടാം പാലും ചേർക്കുക.
  • കുറുകി തുടങ്ങുമ്പോൾ വറുത്തു വച്ചിരിക്കുന്ന കിഴങ്ങു ചേർത്ത് പതിയെ ഇളക്കുക.
  • അവസാനം ഒന്നാം പാലും ചേർത്ത് ഇളക്കി തിളയ്ക്കുന്നതിനു മുൻപേ  വാങ്ങുക.
  • സൂപ്പർ മട്ടൺ മപ്പാസ് റെഡി.
ADVERTISEMENT

English Summary : Easy Mutton Mappas Recipe