ചപ്പാത്തിക്കൊപ്പം ഉരുളക്കിഴങ്ങ് മഞ്ചൂരിയൻ
വറുത്തെടുത്ത ഉരുളക്കിഴങ്ങു കൊണ്ടാണ് ഈ മഞ്ചൂരിയൻ രുചി തയാറാക്കുന്നത്. ചേരുവകൾ ഉരുളക്കിഴങ്ങ് – 4 എണ്ണം കോൺഫ്ളോർ – 2 ടേബിൾ സ്പൂൺ മൈദ – 2 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ മുളകുപൊടി – 1 ടേബിൾ സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ ഗരം മസാല – 1 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് സവാള –

വറുത്തെടുത്ത ഉരുളക്കിഴങ്ങു കൊണ്ടാണ് ഈ മഞ്ചൂരിയൻ രുചി തയാറാക്കുന്നത്.
ചേരുവകൾ
- ഉരുളക്കിഴങ്ങ് – 4 എണ്ണം
- കോൺഫ്ലവർ – 2 ടേബിൾ സ്പൂൺ
- മൈദ – 2 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- മുളകുപൊടി – 1 ടേബിൾ സ്പൂൺ
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
- ഗരം മസാല – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- സവാള – 1
- കാപ്സിക്കം – 1
- വെളുത്തുള്ളി – 10
- ഗ്രീൻചില്ലി സോസ് – 1 ടീസ്പൂൺ
- സോയാസോസ് – 1 ടീസ്പൂൺ
- റെഡ്ചില്ലി സോസ് – 2 ടേബിൾ സ്പൂൺ
- ടൊമാറ്റോ സോസ് – 2 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി അതിൽ പൊടികൾ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് യോജിപ്പിച്ചു ചൂടായ എണ്ണയിൽ വറുത്തു കോരുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയത്തിനു ശേഷം വെളുത്തുള്ളി, കാപ്സിക്കം, സവാള, പച്ചമുളക് എന്നിവ വഴറ്റിയത്തിനു ശേഷം സോസുകൾ ചേർക്കുക. ഒരു ഗ്ലാസ് വെള്ളം ചേർത്ത് തിളച്ചതിനു ശേഷം 1 ടീസ്പൂൺ കോൺഫ്ലവർ കലക്കി ഒഴിക്കുക. വറുത്തു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് യോജിപ്പിച്ചതിനു ശേഷം വാങ്ങുക.