അപ്പത്തിനും ഇടിയപ്പത്തിനും തേങ്ങാപ്പാൽ ചേർത്ത ഈ മുട്ടക്കറി ഉണ്ടെങ്കിൽ പ്രഭാത ഭക്ഷണം ഉഷാർ. ചേരുവകൾ മുട്ട - 4 പുഴുങ്ങിയത് സവാള - 2 മീഡിയം അരിഞ്ഞത് വെളുത്തുള്ളി - 1 ടീസ്പൂൺ അരിഞ്ഞത് ഇഞ്ചി - 1 ടീസ്പൂൺ അരിഞ്ഞത് പച്ചമുളക് - 3 കീറിയത് കറിവേപ്പില - ആവശ്യത്തിന് മല്ലിപ്പൊടി - 2 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപ്പത്തിനും ഇടിയപ്പത്തിനും തേങ്ങാപ്പാൽ ചേർത്ത ഈ മുട്ടക്കറി ഉണ്ടെങ്കിൽ പ്രഭാത ഭക്ഷണം ഉഷാർ.

ചേരുവകൾ

  • മുട്ട - 4 പുഴുങ്ങിയത്
  • സവാള - 2 മീഡിയം അരിഞ്ഞത്
  • വെളുത്തുള്ളി - 1 ടീസ്പൂൺ അരിഞ്ഞത്
  • ഇഞ്ചി - 1 ടീസ്പൂൺ അരിഞ്ഞത്
  • പച്ചമുളക് - 3 കീറിയത്
  • കറിവേപ്പില - ആവശ്യത്തിന്
  • മല്ലിപ്പൊടി - 2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • പെരുംജീരകം പൊടിച്ചത് - 1 ടീസ്പൂൺ
  • കടുക് - 1/2 ടീസ്പൂൺ
  • രണ്ടാം പാൽ - 1.5 കപ്പ്
  • ഒന്നാം പാൽ - 1/2 കപ്പ്
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

ADVERTISEMENT

ചുവട് കട്ടിയുള്ള ഒരു പാത്രം വച്ച്  വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്‌ ഇട്ട് പൊട്ടിക്കുക ശേഷം സവാള , വെളുത്തുള്ളി , ഇഞ്ചി , പച്ചമുളക് എന്നിവ അരിഞ്ഞതും ഉപ്പും കറിവേപ്പിലയും ചേർത്ത് സവാള നന്നായി വഴറ്റി എടുക്കുക . 

ശേഷം മല്ലിപ്പൊടി, മഞ്ഞൾപ്പൊടി , പെരുംജീരകം പൊടിച്ചത് എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ ഇളക്കുക . ശേഷം രണ്ടാം പാൽ ചേർത്ത് ഇളക്കി തിളച്ച് വരുമ്പോൾ പുഴുങ്ങിയ മുട്ട ചേർത്ത് ഇളക്കി , അടച്ച് വെച്ച് അഞ്ച് മിനിറ്റ്  തിളപ്പിക്കുക , കറി നന്നായി കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർക്കുക  തീ ഓഫ് ചെയ്ത് തേങ്ങപാൽ നന്നായി ഇളക്കി യോജിപ്പിക്കുക . സ്വാദിഷ്ടമായ മുട്ട കറി റെഡി.