ഇലുമ്പൻ പുളി കൊണ്ട് രുചികരമായ അച്ചാർ
നമ്മുടെ നാട്ടിൽ സുലഭമായ ഇലുമ്പൻ പുളി കൊണ്ട് രുചികരമായ അച്ചാർ തയാറാക്കാം. ചേരുവകൾ ഇരുമ്പൻ പുളി - 20 എണ്ണം നല്ലെണ്ണ - 3 ടേബിൾസ്പൂൺ കടുക് - 1 ടേബിൾസ്പൂൺ വറ്റൽ മുളക് - 3 എണ്ണം കറിവേപ്പില വെളുത്തുള്ളി (ചെറുതായി മുറിച്ചത് ) – 100 ഗ്രാം മുളകുപൊടി - 2 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ കായം - 1/4

നമ്മുടെ നാട്ടിൽ സുലഭമായ ഇലുമ്പൻ പുളി കൊണ്ട് രുചികരമായ അച്ചാർ തയാറാക്കാം.
ചേരുവകൾ
- ഇരുമ്പൻ പുളി - 20 എണ്ണം
- നല്ലെണ്ണ - 3 ടേബിൾസ്പൂൺ
- കടുക് - 1 ടേബിൾസ്പൂൺ
- വറ്റൽ മുളക് - 3 എണ്ണം
- കറിവേപ്പില
- വെളുത്തുള്ളി (ചെറുതായി മുറിച്ചത് ) – 100 ഗ്രാം
- മുളകുപൊടി - 2 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- കായം - 1/4 ടീസ്പൂൺ
- ഉലുവ പൊടിച്ചത് ( ചൂടാക്കി പൊടിച്ചത് )
- വിനാഗിരി - 1 ടേബിൾസ്പൂൺ
- ശർക്കര - 1 ടേബിൾസ്പൂൺ
- വെള്ളം - 2 ടേബിൾസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്നവിധം
ഇരുമ്പൻ പുളി ചെറുതായി മുറിച്ചു വയ്ക്കണം.
ശേഷം ഒരു പാത്രം ചൂടാക്കി അതിൽ നല്ലെണ്ണ ഒഴിക്കാം. ചൂടായതിനു ശേഷം കടുക് ചേർക്കാം, കടുക് പൊട്ടിയാൽ അതിൽ വറ്റൽ മുളകും കറിവേപ്പിലയും വെളുത്തുള്ളിയും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റാം.
ഇതിൽ കുറച്ച് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉലുവാപ്പൊടിയും കായവും ചേർത്ത് ചെറുതീയിൽ ഇളക്കണം. പൊടികളെല്ലാം ചൂടായാൽ ഇരുമ്പൻ പുളി ചേർത്ത് ഇളക്കാം. ഇതിൽ വിനാഗിരിയും വെള്ളവും ചേർത്ത് കൊടുക്കാം. ഒടുവിൽ ആവശ്യത്തിന് ഉപ്പും ശർക്കരയും ചേർക്കാം. നല്ല രുചിയുള്ള ഇരുമ്പൻ പുളി അച്ചാർ തയാർ.
English Summary : Bilimbi Pickle Recipe