ചപ്പാത്തിയുടെ കൂടെ ഉരുളക്കിഴങ്ങ് കോളിഫ്ലവർ മസാല
എല്ലാവർക്കും പ്രിയപ്പെട്ടതും എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്നതുമായ ഉരുളക്കിഴങ്ങ് കോളിഫ്ലവർ മസാല രുചിക്കൂട്ട്. ചേരുവകൾ ഉരുളക്കിഴങ്ങ് – 1 കോളിഫ്ലവർ – 1ചെറുത് സവാള – 2 തക്കാളി – 2 വലുത് മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ മുളകുപൊടി – 1 ടീസ്പൂൺ കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ മല്ലിപ്പൊടി – 2 ടീസ്പൂൺ ഗരം മസാല –

എല്ലാവർക്കും പ്രിയപ്പെട്ടതും എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്നതുമായ ഉരുളക്കിഴങ്ങ് കോളിഫ്ലവർ മസാല രുചിക്കൂട്ട്.
ചേരുവകൾ
- ഉരുളക്കിഴങ്ങ് – 1
- കോളിഫ്ലവർ – 1ചെറുത്
- സവാള – 2
- തക്കാളി – 2 വലുത്
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
- മല്ലിപ്പൊടി – 2 ടീസ്പൂൺ
- ഗരം മസാല – 1 ടീസ്പൂൺ
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 സ്പൂൺ
- പച്ചമുളക് – 2
- കസൂരിമേത്തി – 1 ടീസ്പൂൺ
- ഗ്രാമ്പൂ – 2
- ഏലക്ക – 1
- പട്ട – 1
- ബിരിയാണി ഇല – 1
- ഉപ്പ്
- എണ്ണ
തയാറാക്കുന്ന വിധം
- ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കോളിഫ്ലവറും ഉരുളക്കിഴങ്ങും വറുത്തെടുക്കുക.
- ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് മസാലകൾ ഇട്ട് മൂത്തതിനു ശേഷം സവാള ചേർക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. മൂത്തതിനു ശേഷം പൊടികൾ ചേർക്കുക. ഇതിലേക്ക് തക്കാളി അരച്ചത് ചേർക്കുക. നന്നായി വഴന്ന് വന്നതിനു ശേഷം വറുത്ത് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും കോളിഫ്ലവറും ചേർക്കുക.
- ആവശ്യത്തിന് ഉപ്പും പച്ചമുളകും ചേർക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് ഏഴ് മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ശേഷം കസൂരിമേത്തി ചേർത്തു വാങ്ങുക. ഉരുളക്കിഴങ്ങ് ഗോബി മസാല തയാർ.
English Summary : Potato Cauliflower Masala.