പൈനാപ്പിൾ പച്ചടി, എരിവും മധുരവും ചേർന്നൊരു മാജിക്
സദ്യയിൽ വ്യത്യസ്ത രുചികൾ തേടുന്നവർക്ക് ഒരു പൈനാപ്പിൾ പച്ചടി ഇതാ, എരിവും മധുരവും ചേർന്നൊരു മാജിക്. ചേരുവകൾ പൈനാപ്പിൾ – 1 എണ്ണം (ഇടത്തരം) മുന്തിരി – 10 - 12 എണ്ണം ശർക്കര – 2 ടേബിൾസ്പൂൺ ചിരകിയ തേങ്ങ – 1/2 മുറി തേങ്ങ ചെറിയ ഉള്ളി – 2 എണ്ണം (ഇല്ലെങ്കിൽ സവാള കഷ്ണം) കടുക് – ½ ടീസ്പൂൺ ജീരകം – ¼

സദ്യയിൽ വ്യത്യസ്ത രുചികൾ തേടുന്നവർക്ക് ഒരു പൈനാപ്പിൾ പച്ചടി ഇതാ, എരിവും മധുരവും ചേർന്നൊരു മാജിക്.
ചേരുവകൾ
- പൈനാപ്പിൾ – 1 എണ്ണം (ഇടത്തരം)
- മുന്തിരി – 10 - 12 എണ്ണം
- ശർക്കര – 2 ടേബിൾസ്പൂൺ
- ചിരകിയ തേങ്ങ – 1/2 മുറി തേങ്ങ
- ചെറിയ ഉള്ളി – 2 എണ്ണം (ഇല്ലെങ്കിൽ സവാള കഷ്ണം)
- കടുക് – ½ ടീസ്പൂൺ
- ജീരകം – ¼ ടീസ്പൂൺ
- മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
- മുളകുപൊടി – ¼ ടേബിൾസ്പൂൺ
- വറ്റൽമുളക് - 1 എണ്ണം
- കറിവേപ്പില
- ഉപ്പ് / എണ്ണ / വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യമായി കറിവേപ്പില, വറ്റൽമുളക് എന്നിവ ചേർത്ത് കടുക് വറുത്തെടുക്കുക. ഇതിലേക്കു ചെറുതായി കൊത്തിയരിഞ്ഞ പൈനാപ്പിളും ഉപ്പും മഞ്ഞൾപ്പൊടിയും വെള്ളവും ചേർത്ത് മീഡിയം തീയിൽ അടച്ചു വച്ച് വേവിച്ചെടുക്കാം.
ആ സമയം കൊണ്ട് ഒരു മിക്സിയുടെ ജാറിൽ ചിരകിയ തേങ്ങ, ചെറിയ ഉള്ളി, ജീരകം, കടുക്, മഞ്ഞൾപ്പൊടി, ഉപ്പ്, മുളകുപൊടി എന്നിവ ചതച്ചെടുക്കുക.
പൈനാപ്പിൾ നന്നായി വെന്തു വരുമ്പോൾ ചതച്ച് വച്ചിരിക്കുന്ന അരപ്പ് ചേർത്ത് അൽപനേരം വേവിക്കുക. ഇനി ഇതിലേക്ക് ശർക്കരയും മുന്തിരിങ്ങയും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കിയ ശേഷം തീ ഓഫ് ചെയ്തു വാങ്ങി വയ്ക്കാം.
English Summary : Madhura Curry, Pineapple Grapes Curry.