തട്ടുകട സ്റ്റൈൽ കോഴി പൊരിച്ചത് എളുപ്പത്തിൽ; ചോറിനും ചപ്പാത്തിക്കും സൂപ്പർ
അസാധ്യ രുചിയിൽ തട്ടുകട സ്റ്റൈൽ കോഴി പൊരിച്ചത് തയാറാക്കാം. ചോറിനും ചപ്പാത്തിക്കും സൂപ്പർ കോമ്പിനേഷൻ. ചേരുവകൾ ചിക്കൻ -1 കിലോഗ്രാം മഞ്ഞൾപ്പൊടി -1/4 ടേബിൾ സ്പൂൺ. കാശ്മീരി മുളകുപൊടി -1 ടേബിൾ സ്പൂൺ കോൺഫ്ലവർ -1 1/2 ടേബിൾ സ്പൂൺ ഉപ്പ് വിനാഗിരി മൈദ -1 1/2 ടേബിൾ സ്പൂൺ അരിപ്പൊടി -1 ടേബിൾ

അസാധ്യ രുചിയിൽ തട്ടുകട സ്റ്റൈൽ കോഴി പൊരിച്ചത് തയാറാക്കാം. ചോറിനും ചപ്പാത്തിക്കും സൂപ്പർ കോമ്പിനേഷൻ.
ചേരുവകൾ
- ചിക്കൻ -1 കിലോഗ്രാം
- മഞ്ഞൾപ്പൊടി -1/4 ടേബിൾ സ്പൂൺ.
- കാശ്മീരി മുളകുപൊടി -1 ടേബിൾ സ്പൂൺ
- കോൺഫ്ലവർ -1 1/2 ടേബിൾ സ്പൂൺ
- ഉപ്പ്
- വിനാഗിരി
- മൈദ -1 1/2 ടേബിൾ സ്പൂൺ
- അരിപ്പൊടി -1 ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ
- ഉണക്ക മുളക് പൊടിച്ചത് -1 ടീസ്പൂൺ
- കുരുമുളക് പൊടി -1/2 ടീസ്പൂൺ
- ഗരം മസാലപ്പൊടി -3/4 ടേബിൾ സ്പൂൺ
- കോഴിമുട്ട -1
- ഇഞ്ചി, വെളുത്തുള്ളി - 2 ടേബിൾ സ്പൂൺ
- മല്ലിപ്പൊടി - 2 ടേബിൾ സ്പൂൺ
- പച്ചമുളക് കീറിയത് - 6-7
തയാറാക്കേണ്ട രീതി
• ചിക്കൻ മീഡിയം വലുപ്പത്തിൽ കഷ്ണങ്ങളാക്കുക. മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി, ഗരം മസാല പൊടി (1/4 ടീസ്പൂൺ )ഉപ്പ്, വിനാഗിരി എന്നിവ ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്ത് മസാല പിടിക്കാൻ വയ്ക്കാം. ശേഷം ചിക്കൻ വേവിച്ചെടുക്കാം.
• മസാലക്കൂട്ട് തയാറാക്കാൻ ഒരു ബൗളിലേക്ക് ഇഞ്ചി-വെളുത്തുള്ളി അരച്ചത്, കോൺഫ്ലവർ, മൈദ, വിനാഗിരി, കുരുമുളക് പൊടി, ഗരം മസാലപ്പൊടി, മല്ലിപ്പൊടി, ഉപ്പ്, കോഴിമുട്ട അൽപം വെള്ളം എന്നിവ ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. വേവിച്ച ചിക്കന്റെ മസാല ബാക്കി ഉണ്ടെങ്കിൽ അതും കൂടി ചേർക്കാം.
• ശേഷം വേവിച്ച ചിക്കൻ ഇതിലേക്കിട്ട് ഇളക്കുക. നടുവേ കീറിയ പച്ചമുളകും കറിവേപ്പിലയും കൂടി ചേർക്കുക. 15 മിനിറ്റിന് ശേഷം എണ്ണയിലിട്ട് വറുത്ത് കോരാം കിടിലൻ ചിക്കൻ ഫ്രൈ റെഡി.
English Summary : Chicken Fry Recipe.