മാതളപ്പഴത്തിന്റെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും രക്തസമ്മർദവും എല്ലാം നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്. രക്തത്തിലെ ഹീമോഗ്ളോബിന്റെ അളവ് കൂട്ടുമെന്നതിനാല്‍ അനീമിയ വരാതിരിക്കാനും ഇത് കഴിക്കുന്നത് വളരെ ഫലപ്രദമാണ്‌. ഈ ക്രിസ്തുമസിന്‌ ഇത്രയധികം ഗുണങ്ങളുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാതളപ്പഴത്തിന്റെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും രക്തസമ്മർദവും എല്ലാം നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്. രക്തത്തിലെ ഹീമോഗ്ളോബിന്റെ അളവ് കൂട്ടുമെന്നതിനാല്‍ അനീമിയ വരാതിരിക്കാനും ഇത് കഴിക്കുന്നത് വളരെ ഫലപ്രദമാണ്‌. ഈ ക്രിസ്തുമസിന്‌ ഇത്രയധികം ഗുണങ്ങളുള്ള മാതളനാരങ്ങയില്‍ നിന്നും ഒരുഗ്രന്‍ വൈനുണ്ടാക്കിയാലോ?

ADVERTISEMENT

ചേരുവകൾ :

•  മാതളനാരങ്ങ - 1 1/2 കിലോഗ്രാം
•  പഞ്ചസാര - 1/2 - 3/4 കിലോഗ്രാം
•  വെള്ളം - 1 ലിറ്റർ (തിളപ്പിച്ച് ആറിയത്)
•  ഏലയ്ക്ക - 7-8 എണ്ണം
•  ഗ്രാമ്പു - 6-7 എണ്ണം
•  കറുവപ്പട്ട - 6-7 ചെറിയ കഷ്ണം
•  യീസ്റ്റ് - 1 ടീസ്പൂണ്‍
•  ബീറ്റ്റൂട്ട് - 2 കഷ്ണം (ആവശ്യമുണ്ടെങ്കില്‍)
•  ഇഞ്ചി - 1 ചെറിയ കഷണം

തയാറാക്കുന്ന വിധം :

•  മാതളനാരങ്ങ നന്നായി കഴുകി വെള്ളം കളഞ്ഞ ശേഷം തൊലി മാറ്റി എടുക്കുക.

ADVERTISEMENT

•  വൈൻ ഉണ്ടാക്കാന്‍ എടുക്കുന്ന പാത്രങ്ങളിലോ അരിപ്പയിലോ സ്പൂണുകളിലോ മിക്സിയുടെ ജാറിലോ ഒട്ടും തന്നെ വെള്ളം ഉണ്ടാകാൻ പാടില്ല.

•  യീസ്റ്റ് 1/2 കപ്പ് ചെറുചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്തിളക്കി 10 മിനിറ്റ് മാറ്റി വയ്ക്കുക.

•  തൊലി കളഞ്ഞ ബീറ്റ്റൂട്ട് കഷ്ണങ്ങളും ഇഞ്ചിയും 2 വീതം ഏലയ്ക്ക, ഗ്രാമ്പു, കറുവപ്പട്ട എന്നിവ ചേര്‍ത്ത് മിക്സിയില്‍ കറക്കിയെടുക്കുക. ഇതൊരു സ്റ്റീല്‍ പാത്രത്തിലിട്ട് 1/2 കപ്പ് വെള്ളമൊഴിച്ച് ചെറിയ തീയില്‍ 5 മിനിറ്റ് അടച്ചു വച്ച് വേവിച്ച് നന്നായി തണുക്കാന്‍ മാറ്റി വയ്ക്കുക. 

•  അതിനു ശേഷം അടര്‍ത്തിയെടുത്ത മാതളനാരങ്ങ ഒരു മിക്സിയുടെ ജാറിലിട്ട് പഞ്ചസാര ചേര്‍ത്ത് അടിച്ചെടുക്കുക. ഇതൊരു സ്റ്റീല്‍ പാത്രത്തിലേക്ക് (ചില്ലിന്റെ പാത്രവും ഉപയോഗിക്കാം) ഒഴിച്ച് ഇതിലേക്ക് ബാക്കിയുള്ള പഞ്ചസാര, പൊങ്ങി വന്ന യീസ്റ്റ്, വെള്ളം, ബാക്കിയുള്ള ഏലയ്ക്ക, ഗ്രാമ്പു, കറുവപ്പട്ട, ബീറ്റ്റൂട്ടിന്റെയും ഇഞ്ചിയുടെയും കൂട്ട് ഇവ ചേർത്ത് നന്നായി ഇളക്കി കൊടുത്ത ശേഷം ഒട്ടും ജലാംശം ഇല്ലാതെ (വെയിലത്ത് വച്ച് ഉണക്കിയെടുത്താല്‍ വളരെ നല്ലത്) ഭരണിയിലേക്കോ ഗ്ലാസ് ജാറിലേക്കോ ഒഴിച്ച് വയ്ക്കാം. 

ADVERTISEMENT

•  ഇനി ഇത് അടച്ചു വയ്ക്കണം. ഒരു തുണി ഉപയോഗിച്ച് ഭരണിയുടെ വായ്  കെട്ടി വയ്ക്കാം. എന്നിട്ട് ഇരുട്ട് ഉള്ള ഒരിടത്ത് മാറ്റി വയ്ക്കണം. എല്ലാ ദിവസവും ഇളക്കി കൊടുക്കണം. ഏഴാം ദിവസം അരിച്ചെടുത്ത് കൂടുതല്‍ മധുരം വേണമെങ്കിൽ കുറച്ച് കൂടി പഞ്ചസാര ചേർത്ത് വേറെ ഒരു ബോട്ടിലിലേക്ക് മാറ്റാം. 

ശ്രദ്ധിക്കാൻ

ഏഴാം ദിവസം മുതൽ വൈൻ ഉപയോഗിച്ച് തുടങ്ങാം, നല്ല വീര്യമുള്ള വൈന്‍ തന്നെയായിരിക്കും. ദിവസം ചെല്ലുന്തോറും വൈനിന്റെ വീര്യവും കൂടി വരും. 

English Summary : Pomegranate Wine Malayalam Recipe.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT