കാലങ്ങളോളം സൂക്ഷിക്കാവുന്ന നെല്ലിക്ക വറുത്ത അച്ചാർ
നെല്ലിക്ക വറുത്ത അച്ചാർ, കാലങ്ങളോളം കേടുവരാതെ സൂക്ഷിച്ചു വയ്ക്കാം. ചേരുവകൾ 1. നാടൻ നെല്ലിക്ക (ചെറിയ വലിപ്പത്തിൽ ഉള്ളത് ) - 1/2 കിലോഗ്രാം 2. നല്ലെണ്ണ - 3 ടേബിൾ സ്പൂൺ 3. കായപ്പൊടി - 1/2 ടേബിൾ സ്പൂൺ 4. ഉലുവാപ്പൊടി - 1 ടേബിൾ സ്പൂൺ 5. മുളകുപൊടി - 2 ടേബിൾ സ്പൂൺ + കാശ്മീരി മുളകുപൊടി - 1 ടേബിൾ

നെല്ലിക്ക വറുത്ത അച്ചാർ, കാലങ്ങളോളം കേടുവരാതെ സൂക്ഷിച്ചു വയ്ക്കാം.
ചേരുവകൾ
1. നാടൻ നെല്ലിക്ക (ചെറിയ വലിപ്പത്തിൽ ഉള്ളത് ) - 1/2 കിലോഗ്രാം
2. നല്ലെണ്ണ - 3 ടേബിൾ സ്പൂൺ
3. കായപ്പൊടി - 1/2 ടേബിൾ സ്പൂൺ
4. ഉലുവാപ്പൊടി - 1 ടേബിൾ സ്പൂൺ
5. മുളകുപൊടി - 2 ടേബിൾ സ്പൂൺ + കാശ്മീരി മുളകുപൊടി - 1 ടേബിൾ സ്പൂൺ
6.ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
നെല്ലിക്ക നന്നായി കഴുകി തുടച്ചു ഒട്ടും വെള്ളം ഇല്ലാതെ മാറ്റി വയ്ക്കുക. ഒരു പരന്ന പാത്രത്തിൽ നല്ലെണ്ണ ചൂടാക്കി നെല്ലിക്ക ഇട്ട് നല്ല ചുവന്ന കളർ ആകുന്ന വരെ മീഡിയം തീയിൽ വച്ചു വറക്കുക. നെല്ലിക്ക നന്നായി ചുങ്ങി നല്ല ചുവന്ന കളറായാൽ ആവശ്യത്തിന് ഉപ്പു ചേർത്ത് നന്നായി വറക്കുക.
അതിലേക്കു കായപ്പൊടി, ഉലുവാപ്പൊടി എന്നിവ ചേർത്തിളക്കുക. തീ അണച്ച ശേഷം മുളകുപൊടിയും ചേർത്തിളക്കുക. നന്നായി ചൂടാറിയ ശേഷം ഒട്ടും വെള്ളം നനവില്ലാത്ത വായു കടക്കാത്ത പാത്രത്തിൽ അടച്ചു കേടുവരാതെ സൂക്ഷിക്കാം.
English Summary : Varutha Nellikka Achar.