നുറുക്കു ഗോതമ്പു കൊണ്ട് പഞ്ഞിപോലുള്ള അപ്പം
പോഷക ഗുണങ്ങൾ നിറഞ്ഞ നുറുക്ക് ഗോതമ്പ് ദിവസത്തിൽ ഒരു തവണയെങ്കിലും ഭക്ഷണത്തിലുൾപ്പെടുത്തിയാൽ വളരെ നല്ലതാണ്. നല്ല പഞ്ഞി പോലെയുള്ള അപ്പം നുറുക്ക് ഗോതമ്പുകൊണ്ട് തയാറാക്കാം. ചേരുവകൾ നുറുക്ക് ഗോതമ്പ് - ഒരു കപ്പ് അവൽ - മൂന്നിലൊന്ന് കപ്പ് തേങ്ങ ചിരകിയത് - ഒരു കപ്പ് പഞ്ചസാര- 3 ടേബിൾസ്പൂൺ ഉപ്പ് -

പോഷക ഗുണങ്ങൾ നിറഞ്ഞ നുറുക്ക് ഗോതമ്പ് ദിവസത്തിൽ ഒരു തവണയെങ്കിലും ഭക്ഷണത്തിലുൾപ്പെടുത്തിയാൽ വളരെ നല്ലതാണ്. നല്ല പഞ്ഞി പോലെയുള്ള അപ്പം നുറുക്ക് ഗോതമ്പുകൊണ്ട് തയാറാക്കാം.
ചേരുവകൾ
- നുറുക്ക് ഗോതമ്പ് - ഒരു കപ്പ്
- അവൽ - മൂന്നിലൊന്ന് കപ്പ്
- തേങ്ങ ചിരകിയത് - ഒരു കപ്പ്
- പഞ്ചസാര- 3 ടേബിൾസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- യീസ്റ്റ് - കാൽ ടീസ്പൂൺ
- ഏലക്ക - 2 എണ്ണം
- ജീരകം - അര ടീസ്പൂൺ
- വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- നുറുക്കുഗോതമ്പ് നന്നായി കഴുകി മൂന്നുമണിക്കൂർ കുതിർത്തുവയ്ക്കുക. രണ്ട് ഏലക്ക കൂടി ഗോതമ്പിന്റെ കൂടെ കുതിർക്കണം.
- അരയ്ക്കുന്നതിന് 10 മിനിറ്റ് മുൻപായി അവലും കുതിർത്തു വയ്ക്കുക.
- നുറുക്കുഗോതമ്പിലെ വെള്ളം ഊറ്റി കളഞ്ഞു ബാക്കിയുള്ള ചേരുവകൾ കൂടി ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സിയിൽ നല്ല മയത്തിൽ അരച്ചെടുക്കണം.
- പുളിച്ചു പൊങ്ങാൻ 4 മുതൽ 6 മണിക്കൂർ വരെ വെക്കാം.
- ഒരു ദോശക്കല്ല് ചൂടാക്കി ഒരു തവി മാവ് ഒഴിച്ച് അടച്ചു വച്ച് ചെറിയ തീയിൽ ഒരു മിനിറ്റ് വേവിക്കുക.
English Summary : Broken Wheat Appam and Palappam.