ചൂട് ചോറിനൊപ്പം ഒരു സ്പെഷൽ സദ്യ അച്ചാർ
സദ്യകളിൽ മാങ്ങാ അച്ചാറിനു പ്രത്യേക സ്ഥാനമാണ്, വളരെ കുറച്ചു ചേരുവകൾ ഉപയോഗിച്ച് അച്ചാർ എങ്ങനെ സ്വാദിഷ്ടമായി തയാറാക്കാം എന്നു നോക്കാം. ചേരുവകൾ •മാങ്ങ - 500 ഗ്രാം •ഉപ്പ് – ആവശ്യത്തിന് •മുളകുപൊടി - 2 ടീസ്പൂൺ •മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ •കടുക് വറുത്തു പൊടിച്ചത് - 1/2 ടീസ്പൂൺ •ഉലുവ വറുത്തു

സദ്യകളിൽ മാങ്ങാ അച്ചാറിനു പ്രത്യേക സ്ഥാനമാണ്, വളരെ കുറച്ചു ചേരുവകൾ ഉപയോഗിച്ച് അച്ചാർ എങ്ങനെ സ്വാദിഷ്ടമായി തയാറാക്കാം എന്നു നോക്കാം.
ചേരുവകൾ
•മാങ്ങ - 500 ഗ്രാം
•ഉപ്പ് – ആവശ്യത്തിന്
•മുളകുപൊടി - 2 ടീസ്പൂൺ
•മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
•കടുക് വറുത്തു പൊടിച്ചത് - 1/2 ടീസ്പൂൺ
•ഉലുവ വറുത്തു പൊടിച്ചത് - 1/2 ടീസ്പൂൺ
•നല്ലെണ്ണ - 3 ടേബിൾസ്പൂൺ
•കായം - 2 ചെറിയ കഷ്ണം
തയാറാക്കുന്ന വിധം
- മാങ്ങ ചെറിയ കഷ്ണങ്ങളായി നുറുക്കിയതിനു ശേഷം ഉപ്പ് ചേർത്ത് ഇളക്കി രണ്ട് മണിക്കൂർ മാറ്റി വയ്ക്കുക.
- ഒരു ഫ്രൈയിങ് പാനിൽ 3 ടേബിൾസ്പൂൺ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇതിലേക്കു കായം ഇട്ട് വറുത്തെടുക്കുക.
- ഇത് ഉടൻ തന്നെ അര കപ്പ് തിളപ്പിച്ചാറിയ വെള്ളത്തിൽ ഇട്ട് നന്നായി അലിയിച്ചെടുക്കുക.
- ശേഷം നേരത്തെ ഉപ്പ് പുരട്ടി വച്ച മാങ്ങയിലേക്കു മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉലുവ വറുത്തു പൊടിച്ചതും കടുക് വറുത്തു പൊടിച്ചതും കായം അലിയിച്ചതും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്കു കായം വറുത്തെടുത്ത നല്ലെണ്ണ കൂടി ചേർത്ത് യോജിപ്പിക്കുക. സ്വാദിഷ്ടമായ സദ്യ അച്ചാർ റെഡി.
English Summary : Spicy and tasty mango pickle could be stored for a longer duration