ഉരുളക്കിഴങ്ങും ബീൻസും ചേർത്തൊരു സ്റ്റ്യൂ, തേങ്ങാപ്പാൽ വേണ്ട...
പ്രഷർ കുക്കറിൽ എല്ലാ കഷ്ണങ്ങളും ചേർത്തു 5 മിനിറ്റിൽ തയാറാക്കാവുന്ന സ്റ്റ്യൂ. അപ്പം, ദോശ, ചപ്പാത്തി, ഇടിയപ്പം എന്നിവയുടെ കൂടെ കഴിക്കാൻ കിടിലൻ രുചിയാണ്. ചേരുവകൾ 1. ഉരുളകിഴങ്ങ് - 3 എണ്ണം 2. ബീൻസ് - 5 എണ്ണം 3. വെളുത്തുള്ളി ചതച്ചത് - 1 അല്ലി 4. സവാള - 1 എണ്ണം & ചെറിയ ഉള്ളി - 3 എണ്ണം 5. ഇഞ്ചി

പ്രഷർ കുക്കറിൽ എല്ലാ കഷ്ണങ്ങളും ചേർത്തു 5 മിനിറ്റിൽ തയാറാക്കാവുന്ന സ്റ്റ്യൂ. അപ്പം, ദോശ, ചപ്പാത്തി, ഇടിയപ്പം എന്നിവയുടെ കൂടെ കഴിക്കാൻ കിടിലൻ രുചിയാണ്.
ചേരുവകൾ
1. ഉരുളകിഴങ്ങ് - 3 എണ്ണം
2. ബീൻസ് - 5 എണ്ണം
3. വെളുത്തുള്ളി ചതച്ചത് - 1 അല്ലി
4. സവാള - 1 എണ്ണം & ചെറിയ ഉള്ളി - 3 എണ്ണം
5. ഇഞ്ചി കനം കുറഞ്ഞു നീളത്തിൽ അരിഞ്ഞത് - 1 ടീസ്പൂൺ
6. പച്ചമുളക് - 4 എണ്ണം
7. പട്ട - ചെറിയ കഷ്ണം
8. ഗ്രാമ്പു - 3 എണ്ണം
9. ഏലക്ക - 3 എണ്ണം
10. കുരുമുളക് - 1 ടീസ്പൂൺ
11. വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
12. ഗരം മസാല - 1 നുള്ള്
13. മല്ലി പൊടി - 1 നുള്ള്
14. നെയ്യ് - 1 ടീസ്പൂൺ
15. കറിവേപ്പില
16. കട്ടിയുള്ള പശുവിൻ പാൽ - 1/2 കപ്പ്
തയാറാക്കുന്ന വിധം
പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്കു പട്ട, ഗ്രാമ്പു, ഏലക്ക, കുരുമുളക് എന്നിവ ചേർത്തു ചൂടാക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്തു യോജിപ്പിച്ച ശേഷം സവാള, ഉരുളക്കിഴങ്ങു നുറുക്കിയത്, ബീൻസ് എന്നിവ ഇട്ട് നന്നായി ഇളക്കുക. ആവശ്യമായ വെള്ളവും ഉപ്പും ചേർത്ത് ഉയർന്ന തീയിൽ 1 വിസിൽ വരുന്നതു വരെ വേവിക്കുക.
മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്തു തിളപ്പിക്കുക. നന്നായി തിളച്ചു വെള്ളം കുറുകി വന്നാൽ അതിലേക്കു പാൽ ചേർത്തു ചെറു തീയിൽ ചൂടാക്കുക. ചെറുതായിട്ട് തിള വരുമ്പോൾ തീ അണച്ചു കറിവേപ്പിലയും നെയ്യും ചേർത്തിളക്കി വാങ്ങി വയ്ക്കാം.
English Summary : Vegetable stew without coconut milk.