വെളുത്ത നാരങ്ങ അച്ചാർ, ചോറിനും കഞ്ഞിയ്ക്കും കൂടെ നല്ല കോമ്പിനേഷൻ
വളരെ രുചികരമായി തയാറാക്കാവുന്ന നാരങ്ങ അച്ചാർ രുചിക്കൂട്ട്. ചേരുവകൾ ചെറുനാരങ്ങ – 1/2 കിലോഗ്രാം ഉപ്പ് – 4 ടേബിൾ സ്പൂൺ നല്ലെണ്ണ – 4 ടേബിൾ സ്പൂൺ കടുക് – 1/2 ടീസ്പൂൺ ഉലുവ – 4 ടേബിൾ സ്പൂൺ പച്ചമുളക് – 10 ഇഞ്ചി നീളത്തിൽ അരിഞ്ഞത് – 1 ടേബിൾ സ്പൂൺ ചെറിയ വെളുത്തുള്ളി അല്ലി – 1/4 കപ്പ് വെള്ളം – 1/2

വളരെ രുചികരമായി തയാറാക്കാവുന്ന നാരങ്ങ അച്ചാർ രുചിക്കൂട്ട്.
ചേരുവകൾ
- ചെറുനാരങ്ങ – 1/2 കിലോഗ്രാം
- ഉപ്പ് – 4 ടേബിൾ സ്പൂൺ
- നല്ലെണ്ണ – 4 ടേബിൾ സ്പൂൺ
- കടുക് – 1/2 ടീസ്പൂൺ
- ഉലുവ – 4 ടേബിൾ സ്പൂൺ
- പച്ചമുളക് – 10
- ഇഞ്ചി നീളത്തിൽ അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
- ചെറിയ വെളുത്തുള്ളി അല്ലി – 1/4 കപ്പ്
- വെള്ളം – 1/2 കപ്പ്
- വിനാഗിരി – 2 ടേബിൾ സ്പൂൺ
- പഞ്ചസാര – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
നാരങ്ങ ആവി കയറ്റിയതിനു ശേഷം, തുടച്ചു ചെറിയ കഷ്ണങ്ങളാക്കി നുറുക്കി ഉപ്പ് ചേർത്തു വയ്ക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക്, ഉലുവ എന്നിവ ഇട്ട് പൊട്ടിയാൽ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്തു നന്നായി വഴറ്റി തണുക്കാൻ വയ്ക്കുക. ആ ചീനച്ചട്ടിയിൽ വെള്ളം, വിനാഗിരി, പഞ്ചസാര എന്നിവ ചേർത്തു നന്നായി തിളപ്പിക്കാം. തണുത്ത ശേഷം എല്ല ചേരുവകളും ചേർത്തു നന്നായി യോജിപ്പിക്കുക. വെള്ള നാരങ്ങാ അച്ചാർ തയാർ.
English Summary : Velutha Naranga Achar, tasty pickle recipe.