സൂപ്പർ ടേസ്റ്റിൽ കോളിഫ്ലവർ സൂപ്പ്, എല്ലാവർക്കും ഇഷ്ടപ്പെടും രുചി
സൂപ്പർ ടേസ്റ്റിൽ എല്ലാവർക്കും ഒരേ പോലെ ഇഷ്ട്ടപ്പെടുന്ന ആരോഗ്യകരമായ കോളിഫ്ലവർ സൂപ്പ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. കോളിഫ്ലവർ സൂപ്പ് ചേരുവകൾ: • ബട്ടർ (ഉപ്പില്ലാത്തത്) - 1 ടേബിൾ സ്പൂൺ • സവാള (അരിഞ്ഞത്) - 1 വലുത് • വെളുത്തുള്ളി (അരിഞ്ഞത്) - 2 അല്ലി • ഉപ്പ് – ആവശ്യത്തിന് • കുരുമുളകുപൊടി

സൂപ്പർ ടേസ്റ്റിൽ എല്ലാവർക്കും ഒരേ പോലെ ഇഷ്ട്ടപ്പെടുന്ന ആരോഗ്യകരമായ കോളിഫ്ലവർ സൂപ്പ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
കോളിഫ്ലവർ സൂപ്പ്
ചേരുവകൾ:
• ബട്ടർ (ഉപ്പില്ലാത്തത്) - 1 ടേബിൾ സ്പൂൺ
• സവാള (അരിഞ്ഞത്) - 1 വലുത്
• വെളുത്തുള്ളി (അരിഞ്ഞത്) - 2 അല്ലി
• ഉപ്പ് – ആവശ്യത്തിന്
• കുരുമുളകുപൊടി - 1 ടീസ്പൂൺ
• കോളിഫ്ലവർ - 300 ഗ്രാം
• വെള്ളം - 3/4 കപ്പ്
• പാൽ - 3/4 കപ്പ്
• വെള്ളം - 1 കപ്പ്
• പാസ്ലി (അരിഞ്ഞത്)[ഓപ്ഷണൽ] - 1 ടേബിൾ സ്പൂൺ
• ചീസ് (ഗ്രേറ്റ് ചെയ്തത്) – അലങ്കരിക്കാൻ ആവശ്യത്തിന്
• പാസ്ലി (അരിഞ്ഞത്) അലങ്കരിക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
• ഒരു പ്രഷർ കുക്കറിലേക്കു ബട്ടർ ഇട്ട ശേഷം സവാള, വെളുത്തുള്ളി, ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്ത് മീഡിയം തീയിൽ ഒന്ന് രണ്ട് മിനിറ്റ് വഴറ്റാം, ശേഷം കോളിഫ്ലവറും വെള്ളവും ചേർത്ത് നന്നായി ഇളക്കിയശേഷം കുക്കർ അടച്ച് രണ്ടു വിസിൽ വന്നശേഷം ഗ്യാസ് ഓഫ് ചെയ്യാം.
• കുക്കറിനകത്തെ പ്രഷർ പോയശേഷം തുറക്കാം. ചൂടാറിയശേഷം, ഈ മിശ്രിതം മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക.
• ഒരു ചൂട് പാനിലേക്ക് അടിച്ചെടുത്ത മിശ്രിതം ഒഴിക്കാം. ഇതിലേക്ക് ഇനി പാലും വെള്ളവും പാസ്ലിയും ചേർത്തു നന്നായി ഇളക്കാം. തിള വന്ന ശേഷം നന്നായി ഇളക്കി ഗ്യാസ് ഓഫ് ചെയ്യാം.
• സെർവിങ് ബൗളിലേക്കു മാറ്റാം. മുകളിലായി പാസ്ലി അരിഞ്ഞതും ഗ്രേറ്റ് ചെയ്ത ചീസും വിതറി അലങ്കരിക്കാം.
സ്വാദിഷ്ടമായ ക്രീമി കോളിഫ്ലവർ സൂപ്പ് തയാർ. ചൂടോടെ ആസ്വദിക്കുക.
Content Summary : Creamy Cauliflower Soup Recipe by Taniya.