ഉരുളക്കിഴങ്ങ് ഇഷ്ടു, എളുപ്പത്തിൽ സ്വാദോടെ തയാറാക്കാം
രാവിലെ ദോശ, അപ്പം, ഇഡ്ഡലി, ചപ്പാത്തി...ഏതിന്റെ കൂടെയായാലും, ഈയൊരു കറി മതി. അത്ര രുചികരമായ എണ്ണ ചേർക്കാത്ത വളരെ ഹെൽത്തി വിഭവം. ചേരുവകൾ ഉരുളക്കിഴങ്ങ് - 1/2 കിലോഗ്രാം സവാള - 1 എണ്ണം പച്ചമുളക് - 4 എണ്ണം കറിവേപ്പില - 3 തണ്ട് തേങ്ങാപ്പാൽ - 1 തേങ്ങയുടെ കട്ടിപ്പാൽ (ഒന്നാം പാൽ ) ഉപ്പ് - 1 1/2

രാവിലെ ദോശ, അപ്പം, ഇഡ്ഡലി, ചപ്പാത്തി...ഏതിന്റെ കൂടെയായാലും, ഈയൊരു കറി മതി. അത്ര രുചികരമായ എണ്ണ ചേർക്കാത്ത വളരെ ഹെൽത്തി വിഭവം.
ചേരുവകൾ
- ഉരുളക്കിഴങ്ങ് - 1/2 കിലോഗ്രാം
- സവാള - 1 എണ്ണം
- പച്ചമുളക് - 4 എണ്ണം
- കറിവേപ്പില - 3 തണ്ട്
- തേങ്ങാപ്പാൽ - 1 തേങ്ങയുടെ കട്ടിപ്പാൽ (ഒന്നാം പാൽ )
- ഉപ്പ് - 1 1/2 സ്പൂൺ
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങു നന്നായി കഴുകി തൊലി കളഞ്ഞു കനം കുറച്ച് മുറിച്ച് എടുക്കാം. അതിലേക്ക് നീളത്തിൽ അരിഞ്ഞ സവാളയും നീളത്തിൽ അരിഞ്ഞ പച്ചമുളകും ചേർത്ത് കൊടുക്കാം.
ഒരു ചട്ടി ചൂടാകുമ്പോൾ അതിലേക്കു കുറച്ചു വെള്ളം ഒഴിച്ച് അതിന്റെ ഒപ്പം തന്നെ പച്ചമുളക് സവാളയും ഉരുളക്കിഴങ്ങും ചേർത്ത് നന്നായി വേവിച്ചെടുക്കുക. അതിന്റെ ഒപ്പം കുറച്ച് ഇഞ്ചി ചതച്ചതും കൂടി ചേർത്തു കൊടുക്കാം.
എല്ലാം നന്നായി വെന്ത് വെള്ളം മുഴുവൻ വറ്റിക്കഴിയുമ്പോൾ അതിലേക്കു നല്ല കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്തു കൊടുക്കാം. തേങ്ങാപ്പാലിൽ കുറുകി വരുന്ന കറിക്കൊരു പ്രത്യേക മണമാണ്. അതിലേക്കു കറിവേപ്പില കൂടി ചേർത്തു നന്നായി ഇളക്കി ഉപയോഗിക്കാം.
Content Summary : Potato stew recipe by Asha.