ഏകാദശി വ്രതം നോൽക്കുമ്പോൾ ആരോഗ്യവും ഊർജ്ജവും പ്രധാനം ചെയ്യാൻ നാടൻ പുഴുക്ക്‌ അത്യുത്തമം. ചേരുവകൾ: ചെറുപയർ - 1 ബൗൾ വൻപയർ - 1/2 ബൗൾ കടല - 1/2 ബൗൾ ചേമ്പ് - 4 - 5 എണ്ണം കാച്ചിൽ - 100 ഗ്രാം ചേന - 100 ഗ്രാം കൂർക്ക - 100 ഗ്രാം മഞ്ഞൾപ്പൊടി - 1 ടീ സ്പൂൺ ഉപ്പ്‌ - ആവശ്യനുസരണം വെള്ളം - ആവശ്യനുസരണം തേങ്ങ -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏകാദശി വ്രതം നോൽക്കുമ്പോൾ ആരോഗ്യവും ഊർജ്ജവും പ്രധാനം ചെയ്യാൻ നാടൻ പുഴുക്ക്‌ അത്യുത്തമം.

ADVERTISEMENT

ചേരുവകൾ:

  • ചെറുപയർ - 1 ബൗൾ
  • വൻപയർ - 1/2 ബൗൾ
  • കടല - 1/2 ബൗൾ
  • ചേമ്പ് - 4 - 5 എണ്ണം
  • കാച്ചിൽ - 100 ഗ്രാം
  • ചേന - 100 ഗ്രാം
  • കൂർക്ക - 100 ഗ്രാം
  • മഞ്ഞൾപ്പൊടി - 1 ടീ സ്പൂൺ
  • ഉപ്പ്‌ - ആവശ്യനുസരണം
  • വെള്ളം - ആവശ്യനുസരണം
  • തേങ്ങ - 1 ബൗൾ + 2 ടേബിൾ സ്പൂൺ
  • ജീരകം - 1 ടീ സ്പൂൺ
  • പച്ചമുളക്‌ -  3 എണ്ണം
  • കടുക്‌ - 1 ടീ സ്പൂൺ
  • വറ്റൽമുളക്‌ -  2 എണ്ണം
  • കറിവേപ്പില - ആവശ്യത്തിന്
  • വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം

ADVERTISEMENT

8 മണിക്കൂർ കുതിർത്ത ചെറുപയർ, വൻപയർ, കടല എന്നിവയുടെ കൂടെ കിഴങ്ങുകളായ ചേമ്പ്, കാച്ചിൽ, ചേന, കൂർക്ക  എന്നിവ ഒരു പ്രഷർകുക്കറിൽ എടുക്കുക. സാധാരണ ഉപയോഗിക്കുന്ന കിഴങ്ങു വർഗങ്ങൾ ഏതും ഉപയോഗിക്കാം. ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കുക. കഷ്ണങ്ങളുടേ അതേ ലെവലിൽ വെള്ളം ഒഴിച്ച്‌‌ 4-5 വിസിൽ വരുന്നതു വരെ വേവിച്ച് എടുക്കുക. തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ചെടുക്കുക. 

പ്രഷർകുക്കറിലേക്ക് ഈ അരപ്പ് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. വെളിച്ചെണ്ണയിൽ കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ പൊട്ടിക്കഴിയുമ്പോൾ 2 ടേബിൾ സ്പൂൺ തേങ്ങ ചിരകിയതും വറവിനൊപ്പം ചേർത്തു ചുവപ്പ്‌ നിറം ആകുന്നതു വരെ വറുത്തെടുക്കുക. ഈ വറവ്‌ കൂടി പ്രഷർകുക്കറിൽ തയാറായിരിക്കുന്ന വിഭവത്തിൽ ചേർത്ത്‌ ഇളക്കി യോജിപ്പിക്കുക. നാടൻ പുഴുക്ക്‌ തയാർ. ഇത്‌ മാത്രമായും അല്ലെങ്കിൽ ഗോതമ്പ്‌ കഞ്ഞി, റവ, ഉപ്പുമാവ്, ചപ്പാത്തി എന്നിവയുടെ കൂടേയോ ഏകാദശിനാളിൽ കഴിയ്ക്കാം.

Content Summary :Ekadasi special puzhukku Rakes N.