രുചിയൂറും മാങ്ങ ഐസ്, വെറും 2 ചേരുവകൾ മാത്രം
മാമ്പഴവും പഞ്ചസാരയും മാത്രം മതി കൊതിപ്പിക്കും രുചിയിൽ ഐസ് തയാറാക്കാം. കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ഇഷ്ടപ്പെടും രുചി. ചേരുവകൾ പഴുത്ത മാങ്ങ - 3 എണ്ണം പഞ്ചസാര - ആവശ്യത്തിന് തയാറാക്കുന്ന വിധം മാങ്ങ കഴുകി തൊലി കളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലേക്കു

മാമ്പഴവും പഞ്ചസാരയും മാത്രം മതി കൊതിപ്പിക്കും രുചിയിൽ ഐസ് തയാറാക്കാം. കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ഇഷ്ടപ്പെടും രുചി.
ചേരുവകൾ
- പഴുത്ത മാങ്ങ - 3 എണ്ണം
- പഞ്ചസാര - ആവശ്യത്തിന്
തയാറാക്കുന്ന വിധം
മാങ്ങ കഴുകി തൊലി കളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലേക്കു മാങ്ങക്കഷ്ണങ്ങളും പഞ്ചസാരയും ചേർത്തു നന്നായി അടിച്ചെടുക്കുക. ശേഷം സ്റ്റിക്ക് ഐസ് ഉണ്ടാക്കുന്ന മോൾഡിൽ അല്ലെങ്കിൽ ഡിസ്പോസിബിൾ ഗ്ലാസ് / സ്റ്റീൽ ഗ്ലാസിൽ മാങ്ങ ജൂസ് ഒഴിക്കുക.
ശേഷം അലുമിനിയം ഫോയിൽ പേപ്പർ വച്ച് മൂടി നടുവിലായി ഐസ് സ്റ്റിക്ക് ഇറക്കി കൊടുക്കുക. 8 മണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിക്കുക. ഐസ് എടുക്കാൻ നേരിയ ചൂട് വെള്ളത്തിൽ മോൾഡ് ഇറക്കി വയ്ക്കണം. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് ഐസ് എടുക്കാം.
Content Summary : Easy mango popsicle recipe by Bincy.