സേമിയ കൊണ്ട് പായസം മാത്രമല്ല കുമ്പിളപ്പവും ഉണ്ടാക്കാം; ദേ ഇങ്ങനെ!
പ്ലാവില കുമ്പിള്‍ പോലെ കുത്തി, ഉള്ളില്‍ മധുരക്കൂട്ട് നിറച്ച് ആവി കയറ്റി വേവിച്ചെടുക്കുന്ന കുമ്പിളപ്പം കഴിച്ചിട്ടുണ്ടോ? മലയാളികളുടെ എന്നത്തെയും ഗൃഹാതുരതകളില്‍ ഒന്നാണ് കുമ്പിളപ്പം. മഴയുള്ള വൈകുന്നേരങ്ങളില്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍, ചൂടുള്ള ചായക്കൊപ്പം, തേന്‍ മധുരമുള്ള കുമ്പിളപ്പം കഴിച്ച ദിനങ്ങള്‍

പ്ലാവില കുമ്പിള്‍ പോലെ കുത്തി, ഉള്ളില്‍ മധുരക്കൂട്ട് നിറച്ച് ആവി കയറ്റി വേവിച്ചെടുക്കുന്ന കുമ്പിളപ്പം കഴിച്ചിട്ടുണ്ടോ? മലയാളികളുടെ എന്നത്തെയും ഗൃഹാതുരതകളില്‍ ഒന്നാണ് കുമ്പിളപ്പം. മഴയുള്ള വൈകുന്നേരങ്ങളില്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍, ചൂടുള്ള ചായക്കൊപ്പം, തേന്‍ മധുരമുള്ള കുമ്പിളപ്പം കഴിച്ച ദിനങ്ങള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഓര്‍മയായിരിക്കും.
സാധാരണ കുമ്പിളപ്പത്തില്‍ ചെറിയ മാറ്റം വരുത്തിയാല്‍ വേറെയും അടിപൊളി വിഭവങ്ങള്‍ ഉണ്ടാക്കാം. അങ്ങനെ, സേമിയ ഉപയോഗിച്ച് എങ്ങനെ കുമ്പിളപ്പം ഉണ്ടാക്കാം എന്ന് നോക്കാം.
ചേരുവകൾ
സേമിയ - 1 കപ്പ്
തേങ്ങ ചിരവിയത് - 1 കപ്പ്
ശര്‍ക്കര - 300 ഗ്രാം
അവില്‍ - ഒരു പിടി
നെയ്യ് - രണ്ട് ടേബിള്‍സ്പൂണ്‍
കശുവണ്ടി - 10
മുന്തിരി - കുറച്ച്
ഏലയ്ക്ക പൊടിച്ചത് - 1 ടീ സ്പൂണ്‍
പ്ലാവില - 10
ഉണ്ടാക്കുന്ന വിധം
- ഒരു ചീനച്ചട്ടിയില്‍ പാനില്‍ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുത്ത് മാറ്റി വയ്ക്കുക
- ഇതേ നെയ്യിലേക്ക് സേമിയ ഇട്ടു സ്വര്‍ണ്ണനിറമാകും വരെ വറുത്ത് എടുക്കുക.
- വറുത്ത സേമിയയിലേക്ക് തേങ്ങ, അവില്‍, ശര്‍ക്കരപ്പാവ്, ഏലയ്ക്കാപ്പൊടി ഇവ ചേര്‍ത്തിളക്കുക. വെള്ളം അധികമാവരുത്. ഇതിലേക്ക് വറുത്ത് വെച്ച അണ്ടിപ്പരിപ്പും മുന്തിരിയും കൂടി മിക്സ് ചെയ്യുക.
- പ്ലാവില എടുത്ത് ഈര്‍ക്കില്‍ വെച്ച് കുമ്പിള്‍ പോലെ കുത്തിയെടുക്കുക. ഇതിലേക്ക് സേമിയക്കൂട്ട് നിറയ്ക്കുക.
- ഈ പ്ലാവില കുമ്പിള്‍ അപ്പച്ചെമ്പില്‍ വച്ച് നന്നായി വേവിച്ചെടുക്കുക. ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞാല്‍ തീ ഓഫ് ചെയ്ത് മാറ്റി വയ്ക്കാം. തണുത്ത ശേഷം കുമ്പിളപ്പം പാത്രത്തിലേക്ക് മാറ്റാം.