ഇതുപോലൊരു മീനച്ചാർ ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം. കാലങ്ങളോളം കേടാകാത്ത മീനച്ചാർ തയാറാക്കാൻ കുറച്ചു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി. ചേരുവകൾ •മുള്ളില്ലാത്ത ദശ കട്ടിയുള്ള മീൻ നുറുക്കിയത് - ഒരു കിലോ •മുളകുപൊടി - 6 ടേബിൾ സ്പൂൺ •മഞ്ഞൾപ്പൊടി - 2 ടീസ്പൂൺ •കുരുമുളകുപൊടി - അര ടീസ്പൂൺ •കായപ്പൊടി - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതുപോലൊരു മീനച്ചാർ ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം. കാലങ്ങളോളം കേടാകാത്ത മീനച്ചാർ തയാറാക്കാൻ കുറച്ചു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി. 

ചേരുവകൾ 

ADVERTISEMENT

•മുള്ളില്ലാത്ത ദശ കട്ടിയുള്ള മീൻ നുറുക്കിയത് - ഒരു കിലോ
 •മുളകുപൊടി - 6 ടേബിൾ സ്പൂൺ 
•മഞ്ഞൾപ്പൊടി - 2 ടീസ്പൂൺ 
•കുരുമുളകുപൊടി - അര ടീസ്പൂൺ •കായപ്പൊടി - 1 ടീസ്പൂൺ •ഉലുവപ്പൊടി - 1 ടീസ്പൂൺ • •ഉലുവ - കാൽ ടീസ്പൂൺ 
•കടുക് - ഒരു ടീസ്പൂൺ
•വെളുത്തുള്ളി ചതച്ചത് - 100 ഗ്രാം •ഇഞ്ചി ചതച്ചത് - 100 ഗ്രാം •പച്ചമുളക് - പത്തെണ്ണം ചെറുതാക്കി അരിയുക 
• ഉപ്പ് - ആവശ്യത്തിന്
•കറിവേപ്പില - മൂന്ന് തണ്ട് 
•നല്ലെണ്ണ - വറുക്കാൻ ആവശ്യത്തിന് 
•ഒന്നര കപ്പ് വിനാഗിരി
തയ്യാറാക്കുന്ന വിധം

•മീൻ കഷ്ണങ്ങൾ നന്നായി കഴുകിയെടുത്ത് വെള്ളം പോകാൻ വയ്ക്കുക. അതിനുശേഷം രണ്ട് ടേബിൾ സ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കി പുരട്ടി വയ്ക്കാം. ഇത് അരമണിക്കൂർ മാറ്റിവയ്ക്കുക. അരമണിക്കൂറിന് ശേഷം നല്ലെണ്ണ ചൂടാക്കിയിട്ട് അതിനകത്തേക്ക് മീൻ കഷണങ്ങൾ പരത്തിയിട്ട് കൊടുക്കാം ഇത് കുറച്ചധികം നേരം ഫ്രൈ ചെയ്തെടുക്കണം. 

ADVERTISEMENT

•നമ്മൾ ഫ്രൈ ചെയ്ത എണ്ണയിൽ നിന്നും മുക്കാൽ കപ്പ് എണ്ണയെടുത്ത് ചൂടാകുമ്പോൾ അതിനകത്തേക്ക് ഒരു ടീസ്പൂൺ കടുക് ഇട്ട് പൊട്ടി വന്നതിനു ശേഷം കാൽ ടീസ്പൂൺ ഉലുവയും കൂടെ ഇട്ടുകൊടുക്കുക. ശേഷം 100 ഗ്രാം വെളുത്തുള്ളി ചതച്ചതും, 100 ഗ്രാം ഇഞ്ചി ചതച്ചതും, 10 പച്ചമുളക് അരിഞ്ഞതും, കറിവേപ്പിലയും കൂടെ ഇട്ട് നന്നായി വറുത്തെടുക്കുക. നന്നായി വറുത്തത് എടുത്തതിനുശേഷം ഗ്യാസ് ഓഫ് ചെയ്യാം. ഇനി പൊടികൾ ഇട്ടു കൊടുക്കാം. നാലു ടേബിൾസ്പൂൺ മുളകുപൊടിയും, ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും, ഒരു ടീസ്പൂൺ ഉലുവപ്പൊടിയും, ഒരു ടീസ്പൂൺ കായപ്പൊടിയും, അര ടീസ്പൂൺ കുരുമുളകുപൊടിയും ഇട്ടതിനുശേഷം നന്നായി ഇളക്കിക്കൊടുക്കുക. 10 സെക്കൻഡ് കഴിയുമ്പോൾ ഗ്യാസ് വീണ്ടും ഓൺ ചെയ്തതിനു ശേഷം ഇതിനകത്തേക്ക് ഒന്നര കപ്പ് വിനാഗിരി ഒഴിച്ച് കൊടുക്കാം. എല്ലാം കൂടെ ഇളക്കി കൊടുക്കുക. നന്നായി തിളച്ചു വരണം, തിളച്ചതിനു ശേഷം മീൻ കഷണങ്ങൾ ഇട്ടുകൊടുക്കാം. മീൻ കഷണങ്ങൾ ഇട്ടുകൊടുത്തതിനുശേഷം വീണ്ടും തിളപ്പിച്ച് ഗ്യാസ് ഓഫ് ചെയ്യാം. തണുക്കുമ്പോൾ തീരെ വെള്ളമയം ഇല്ലാത്ത ചെറിയ ഗ്ലാസ് ബോട്ടിൽസിൽ ആക്കി അടച്ചു വയ്ക്കാം മൂന്നുദിവസത്തിനുശേഷം ഇത് ഫ്രിജിലേക്ക് മാറ്റിവയ്ക്കാം സ്വാദിഷ്ടമായ മീൻ അച്ചാർ തയാർ. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT